​വനിതാ സംവരണ ബിൽ പരാജയം: കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി

ലോക്സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി. ഇത് പ്രതിപക്ഷ ഐക്യത്തിന്റെയും ഭരണഘടനയുടെയും വിജയമാണെന്ന് അവർ പറഞ്ഞു.

​വനിതാ സംവരണ ബിൽ പരാജയം: കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി
വനിതാ സംവരണ ബിൽ പരാജയം; കേന്ദ്രത്തിന്റേത് ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് പ്രിയങ്ക ഗാന്ധി

വനിതാ സംവരണ ബിൽ പരാജയം: കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി

​ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. രാജ്യം ഭരിക്കാനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുമുള്ള കേന്ദ്രത്തിന്റെ ഗൂഢാലോചനയായിരുന്നു ഈ ഭരണഘടനാ ഭേദഗതി ബില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. അന്താരാഷ്ട്ര സമ്മർദങ്ങൾക്ക് വഴങ്ങിയാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് പൊതുജനങ്ങൾക്ക് വ്യക്തമാണെന്നും അവർ പറഞ്ഞു.

​മണ്ഡല പുനർനിർണയം ലക്ഷ്യമിട്ടാണ് സർക്കാർ ഈ ബിൽ അവതരിപ്പിച്ചതെന്ന് പ്രിയങ്ക ആരോപിച്ചു. ഇതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും രാഷ്ട്രീയമായി ദുർബലപ്പെടുത്താനാണ് കേന്ദ്ര നീക്കം. എന്നാൽ ബിൽ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമാണെന്നും പ്രതിപക്ഷത്തിന്റെ ഐക്യമാണ് ഇതിലൂടെ പ്രകടമായതെന്നും അവർ കൂട്ടിച്ചേർത്തു.

​"ഇന്നലെ സംഭവിച്ചത് ജനാധിപത്യത്തിന്റെ സുപ്രധാന വിജയമാണ്. ഫെഡറൽ സംവിധാനത്തിൽ മാറ്റം വരുത്താനും ജനാധിപത്യത്തെ തകർക്കാനുമുള്ള സർക്കാരിന്റെ നീക്കം പരാജയപ്പെട്ടു. ഇത് ഭരണഘടനയുടെയും രാജ്യത്തിന്റെയും പ്രതിപക്ഷ ഐക്യത്തിന്റെയും വിജയമാണ്. ഭരണപക്ഷ നേതാക്കളുടെ മുഖത്ത് ആ പരാജയം പ്രകടമായിരുന്നു," പ്രിയങ്ക ഗാന്ധി പറഞ്ഞു.

​എങ്ങനെയെങ്കിലും അധികാരത്തിൽ തുടരാൻ സ്ത്രീകളെ കരുവാക്കി സർക്കാർ നടത്തുന്ന ഗൂഢാലോചനയാണിതെന്ന് പ്രിയങ്ക വിമർശിച്ചു. ബിൽ പാസായാൽ അത് രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കാമെന്നും, പരാജയപ്പെട്ടാൽ മറ്റ് പാർട്ടികളെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച് തങ്ങൾ രക്ഷകരാണെന്ന് വരുത്തിത്തീർക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ സ്ത്രീകളുടെ രക്ഷകരാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ബിജെപി മനസ്സിലാക്കണമെന്നും പ്രിയങ്ക ഗാന്ധി ഓർമ്മിപ്പിച്ചു.