തൊഴിൽ വകുപ്പിലെ വിവിധ പദ്ധതികൾക്ക് പിന്തുണ തേടി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയെ കണ്ട് മന്ത്രി ബിന്ദു കൃഷ്ണ

സംസ്ഥാനത്തെ തൊഴിൽ മേഖലയിലെ വിവിധ പദ്ധതികൾക്ക് കേന്ദ്ര സഹായം തേടി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി കേരള തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഡൽഹിയിൽ ചർച്ച നടത്തി.

തൊഴിൽ വകുപ്പിലെ വിവിധ പദ്ധതികൾക്ക് പിന്തുണ തേടി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയെ കണ്ട് മന്ത്രി ബിന്ദു കൃഷ്ണ
തൊഴിൽ വകുപ്പിലെ വിവിധ പദ്ധതികൾക്ക് പിന്തുണ തേടി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയെ കണ്ട് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ
തൊഴിൽ വകുപ്പിലെ വിവിധ പദ്ധതികൾക്ക് പിന്തുണ തേടി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയെ കണ്ട് മന്ത്രി ബിന്ദു കൃഷ്ണ
തൊഴിൽ വകുപ്പിലെ വിവിധ പദ്ധതികൾക്ക് പിന്തുണ തേടി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയെ കണ്ട് മന്ത്രി ബിന്ദു കൃഷ്ണ

തൊഴിൽ പദ്ധതികൾക്ക് കേന്ദ്ര പിന്തുണ തേടി കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി ബിന്ദു കൃഷ്ണ; മെമ്മോറാണ്ടം സമർപ്പിച്ചു

ഡൽഹി: സംസ്ഥാനത്തെ തൊഴിൽ മേഖലയുടെ സമഗ്ര പുരോഗതിക്കും വിവിധ ക്ഷേമ പദ്ധതികൾക്കും കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി കേരള തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ശ്രം ശക്തി ഭവനിൽ വച്ച് നടന്ന മന്ത്രിതല ചർച്ച അരമണിക്കൂറിലധികം നീണ്ടുനിന്നു. സംസ്ഥാനത്തെ വിവിധ പദ്ധതികൾക്ക് കേന്ദ്ര പിന്തുണ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന വിശദമായ മെമ്മോറാണ്ടം മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്രമന്ത്രിക്ക് കൈമാറി.

​സംസ്ഥാനത്തെ ഐടി കമ്പനികളിൽ അടുത്തിടെയുണ്ടായ കൂട്ടപ്പിരിച്ചുവിടൽ നടപടി മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്രമന്ത്രിയുടെ അടിയന്തര ശ്രദ്ധയിൽപ്പെടുത്തി. ഒറ്റ ദിവസം കൊണ്ട് തൊള്ളായിരത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ട സാഹചര്യം സൃഷ്ടിച്ച പ്രതിസന്ധികൾ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. വിഷയത്തോട് അതീവ അനുഭാവപൂർവ്വമായ നിലപാടാണ് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ സ്വീകരിച്ചത്. ഐടി ജീവനക്കാരുടെ തൊഴിൽ-സാമൂഹ്യ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കൂടാതെ, കോറോ കമ്പനി അധികൃതരുമായി ഈ മാസം 20-ാം തീയതി നടത്തുന്ന ചർച്ചയിലെ തീരുമാനങ്ങൾ തന്നെ അറിയിക്കാനും കേന്ദ്രമന്ത്രി നിർദ്ദേശിച്ചു.

​സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പ് വഴി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന ആവശ്യങ്ങളും പദ്ധതികളും മെമ്മോറാണ്ടത്തിലൂടെ കേന്ദ്രത്തിന് മുന്നിൽ സമർപ്പിച്ചു:

​'അപ്ന ഘർ' ഹോസ്റ്റൽ: കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കായി എറണാകുളത്തെ കളമശ്ശേരിയിൽ 600 പേർക്ക് താമസിക്കാവുന്ന 'അപ്ന ഘർ' ഹോസ്റ്റൽ നിർമ്മിക്കുന്നതിന് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം തേടി.

​ഗിഗ് വർക്കേഴ്സിന് വിശ്രമകേന്ദ്രം: സ്വിഗ്ഗി, സൊമാറ്റോ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾക്കായി ഫോൺ ചാർജിങ്, കുടിവെള്ളം, ശുചിമുറി, ടിവി, എസി സൗകര്യങ്ങളോട് കൂടിയ അത്യാധുനിക വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതി വിശദീകരിച്ചു.

​തോട്ടം തൊഴിലാളികൾക്ക് 'ഭവനം': സ്വന്തമായി വീടില്ലാത്ത തോട്ടം തൊഴിലാളികൾക്കായി ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിൽ 500 സ്ക്വയർ ഫീറ്റിൽ കോൺക്രീറ്റ് വീടുകൾ നിർമ്മിക്കുന്ന 'ഭവനം' പദ്ധതിക്ക് ധനസഹായം ആവശ്യപ്പെട്ടു. തോട്ടം മേഖലയിലെ ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാനും സഹായം അഭ്യർത്ഥിച്ചു.

​വനിതാ ഐടി ജീവനക്കാർക്ക് മോഡൽ ഹോസ്റ്റൽ: ഐടി മേഖലയിൽ ജോലി ചെയ്യുന്ന 1,000 സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ സാധിക്കുന്ന ഒരു മോഡൽ ഹോസ്റ്റൽ നിർമ്മിക്കുക എന്ന ആശയവും സംസ്ഥാനം മുന്നോട്ടുവച്ചു.

​ആധുനിക കിയോസ്കുകൾ: ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ഇടങ്ങളിൽ തെരുവ് കച്ചവടക്കാർക്കായി ആധുനിക നിലവാരത്തിലുള്ള കിയോസ്കുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും സമർപ്പിച്ചു.

​സംസ്ഥാനം മുന്നോട്ടുവെച്ച ആവശ്യങ്ങളോട് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ മികച്ച രീതിയിലാണ് പ്രതികരിച്ചതെന്നും അനുകൂലമായ നടപടികൾ പ്രതീക്ഷിക്കുന്നതായും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചയിൽ സംസ്ഥാന തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്ജ്, അഡീഷണൽ റസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് എന്നിവരും പങ്കെടുത്തു