തുണിക്കടയിൽ മോഷണം
കോലഞ്ചേരിയിലെ തുണിക്കടയിൽ മോഷണം അസം സ്വദേശി പിടിയിൽ
കോലഞ്ചേരിയിലെ തുണിക്കടയിൽ മോഷണം: അസം സ്വദേശി പിടിയിൽ
കോലഞ്ചേരി: വസ്ത്ര വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ഒരു ലക്ഷത്തോളം രൂപ കവർന്ന കേസിലെ പ്രതിയെ പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ റഷീദുൾ ഇസ്ലാം (26) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 24-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കോലഞ്ചേരിയിലെ 'ലിസ ഫാഷൻ' എന്ന തുണിക്കടയിലാണ് പ്രതി മോഷണം നടത്തിയത്. കടയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയാണ് ഇയാൾ കവർന്നത്. മോഷണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കോതമംഗലം ഇരുമലപ്പടിയിലുള്ള ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് പോലീസ് സാഹസികമായി പിടികൂടിയത്.
ഡി.വൈ.എസ്.പി വി.ടി. ഷാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഇൻസ്പെക്ടർ ടി.എൽ. ജയൻ, സബ് ഇൻസ്പെക്ടർമാരായ ജിതിൻ കുമാർ, ജി. ശശിധരൻ, ബിജു ജോൺ, എ.എസ്.ഐ വി.എ. ഗിരീഷ്, സീനിയർ സി.പി.ഒമാരായ അഖിൽ, റിതേഷ്, സന്ദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
