ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം റോയിയുടെ സഹോദരൻ

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ മരണം വിവാദത്തിൽ ​സ്വയം വെടിവച്ചു മരിച്ച സംഭവത്തിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം.

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം റോയിയുടെ സഹോദരൻ
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം സഹോദരൻ

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ മരണം വിവാദത്തിൽ

​ബംഗളൂരു: പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. സി.ജെ. റോയി (57) സ്വയം വെടിവച്ചു മരിച്ച സംഭവത്തിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഉദ്യോഗസ്ഥരുടെ പീഡനമാണ് മരണത്തിന് കാരണമായതെന്ന് സഹോദരൻ സി.ജെ. ബാബു ആരോപിച്ചു.

​ബംഗളൂരു ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയായിരുന്നു സംഭവം. കഴിഞ്ഞ മൂന്ന് ദിവസമായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിവരികയായിരുന്നു. കൊച്ചിയിൽ നിന്നുള്ള എട്ടംഗ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയിരുന്നത്. ദുബായിലായിരുന്ന റോയിയെ നോട്ടീസ് നൽകി ഉദ്യോഗസ്ഥർ വിളിച്ചുവരുത്തുകയായിരുന്നു.

​ഓഫീസിൽ അദ്ദേഹത്തെ തടഞ്ഞുവെച്ചതായും മാനസികമായി പീഡിപ്പിച്ചതായും കമ്പനിയുടെ ലീഗൽ അഡ്വൈസർ പ്രകാശ് ആരോപിച്ചു. പരിശോധനയുടെ ഭാഗമായി ചില രേഖകൾ എടുക്കാൻ സ്വന്തം ക്യാബിനിലേക്ക് പോയ റോയിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റോയ് സ്വയം നിറയൊഴിച്ച വിവരം അറിഞ്ഞ ശേഷവും ഉദ്യോഗസ്ഥർ റെയ്ഡ് തുടർന്നതായും ആക്ഷേപമുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.