ജില്ലാ കേരളോത്സവത്തിന് ആവേശകരമായ തുടക്കം

ജില്ലാ കേരളോത്സവത്തിന് ആവേശകരമായ തുടക്കം രണ്ടായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കുന്നു ​

ജില്ലാ കേരളോത്സവത്തിന് ആവേശകരമായ തുടക്കം
ജില്ലാ കേരളോത്സവത്തിന് ആവേശകരമായ തുടക്കം
ജില്ലാ കേരളോത്സവത്തിന് ആവേശകരമായ തുടക്കം

ജില്ലാ കേരളോത്സവത്തിന് ആവേശകരമായ തുടക്കം; രണ്ടായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കുന്നു

​കൊച്ചി: കൗമാരത്തിന്റെയും യൗവനത്തിന്റെയും കരുത്തും കലയും മാറ്റുരയ്ക്കുന്ന ജില്ലാതല കേരളോത്സവത്തിന് കൊച്ചിയിൽ തിരിതെളിഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലാ-കായിക മാമാങ്കം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

​ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റികൾ, കൊച്ചി കോർപ്പറേഷൻ, വിവിധ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നായി രണ്ടായിരത്തോളം കായിക-കലാ പ്രതിഭകളാണ് ഈ മേളയിൽ തങ്ങളുടെ പ്രാവീണ്യം തെളിയിക്കാൻ എത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ വേദികളിലായി ആവേശകരമായ പോരാട്ടങ്ങൾ നടക്കും.

​ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് സിന്റ ജേക്കബ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷൈജോ പറമ്പി, പി.എ. മുക്താർ, ശ്രീദേവി മധു, എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ സുജിത് പോൾ, ജിൻ്റോ ജോൺ, ജോമി പോൾ, പി.എം. നാദിർഷ, ഷെൽമി ജോൺസ്, അഹല്യ സദാനന്ദൻ, ബിനി ഷാജി, മുബാസ് ഓടക്കാലി, ടി.എസ്. സുമയ്യ, ഒ.എസ്. സോന, അഡ്വ. വിവേക് ഹരിദാസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

​ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷഫീക്ക് സ്വാഗതം ആശംസിച്ചു. ഫിനാൻസ് ഓഫീസർ പി. ഹനിഷ്, യുവജനക്ഷേമ ബോർഡ് മെമ്പർ സന്തോഷ് കാലാ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ. പ്രജിഷ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. വരും ദിവസങ്ങളിൽ അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ തുടങ്ങിയ കായിക ഇനങ്ങളും വൈവിധ്യമാർന്ന കലാമത്സരങ്ങളും അരങ്ങേറും