മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മഹാത്മാവായിരുന്നു ഗാന്ധിജി ഡോ. ജേക്കബ് ഇട്ടൂപ്പ് ഗാന്ധിമാർഗ്ഗം ക്വിസ് മത്സരം സംഘടിപ്പിച്ചു
കവളങ്ങാട് സെന്റ് ജോൺസ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് ഗാന്ധിമാർഗ്ഗം ക്വിസ് മത്സരം സംഘടിപ്പിച്ചു
മാനുഷിക ജീവിതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിതമർപ്പിച്ച മഹാത്മാവായിരുന്നു ഗാന്ധിജി: ഡോ. ജേക്കബ് ഇട്ടൂപ്പ്
നെല്ലിമറ്റം: മാനുഷിക ജീവിതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിതം സമർപ്പിച്ച മഹാത്മാവായിരുന്നു ഗാന്ധിജിയെന്ന് കാലടി സംസ്‌കൃത സർവകലാശാല മുൻ രജിസ്ട്രാർ ഡോ. ജേക്കബ് ഇട്ടൂപ്പ്. കവളങ്ങാട് സെന്റ് ജോൺസ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച ഗാന്ധിമാർഗ്ഗം ക്വിസ് മത്സരത്തിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയ സാക്ഷാത്കാരമാണ് മതമെന്നും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിക്കുമ്പോഴാണ് യഥാർത്ഥ മനുഷ്യനാകുന്നതെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു.
ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്വിസ് മത്സരത്തിൽ താലൂക്കിലെ വിവിധ സ്‌കൂളുകളിൽ നിന്നായി 20 ടീമുകൾ പങ്കെടുത്തു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ് മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സത്യം, അഹിംസ, ലാളിത്യം എന്നിവയിൽ ഊന്നിയുള്ള ജീവിത സന്ദേശമായിരുന്നു ഗാന്ധിജിയുടേതെന്ന് അവർ ഓർമ്മിപ്പിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ജോയി പോൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ലിബു തോമസ് മുഖ്യപ്രഭാഷണം നടത്തി. ക്വിസ് മത്സരത്തിൽ പൈങ്ങോട്ടൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനവും കോതമംഗലം ശോഭന പബ്ലിക് സ്‌കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫികളും മെഡലുകളും, പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും കോതമംഗലം അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ മനോജ്കുമാർ കെ.കെ. വിതരണം ചെയ്തു. ലാലു എം.ഡി, ഓമന പൊന്നപ്പൻ, ഷൈനി സജു, സിബി എൻ.എം, ഷംസുദ്ദീൻ എം.എം, രാമകൃഷ്ണൻ എം.വി എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. അസോസിയേഷൻ സെക്രട്ടറി സിജു കെ. സ്വാഗതവും ട്രഷറർ സത്താർ എം.എം. കൃതജ്ഞതയും പറഞ്ഞു.
മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മഹാത്മാവായിരുന്നു ഗാന്ധിജി ഡോ. ജേക്കബ് ഇട്ടൂപ്പ് ഗാന്ധിമാർഗ്ഗം ക്വിസ് മത്സരം സംഘടിപ്പിച്ചു
ശുചിത്വ കേരളത്തിനായി കൈകോർത്ത് വയനാട്
പുതിയ തലമുറയുടെ സ്വപ്നങ്ങളും പോരാട്ടവും പറഞ്ഞ് ആമസോൺ പ്രണയം ചിത്രീകരണത്തിന് തുടക്കമായി
കാൻവാസിൽ ഗാന്ധിസ്മരണയൊരുക്കി ഭിന്നശേഷി കുട്ടികൾ ഗാന്ധി പാർക്കിൽ പ്രൗഢഗംഭീരമായ ദിനാചരണം
കേരളത്തെ സീറോ വേസ്റ്റ് സംസ്ഥാനമാക്കും നിർമലം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
പട്ടികവിഭാഗങ്ങൾക്ക് ലൈഫിൽനിന്ന് മാറ്റി സ്വന്തം ഭവന പദ്ധതിയും ഭൂമിയും ലഭ്യമാക്കും മുഖ്യമന്ത്രി വി. ഡി. സതീശൻ