സെൻസർ വിലക്കുകൾ കടന്ന് വിപിൻ ആറ്റ്‌ലിയുടെ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഇന്ന് തിയേറ്ററുകളിലേക്ക്
ഹോംലി മീൽസ്, ബെൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിൻ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന കോമഡി ഫാന്റസി ചിത്രം ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ജൂലൈ 17 ന് തിയേറ്ററുകളിലെത്തുന്നു. സെൻസർ ബോർഡ് വിലക്കുകളെ മറികടന്ന് എ സർട്ടിഫിക്കറ്റോടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്
സെൻസർ വിലക്കുകൾ കടന്ന് വിപിൻ ആറ്റ്‌ലിയുടെ ‘ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ’ ഇന്ന് തിയേറ്ററുകളിലേക്ക്
കൊച്ചി: ‘ഹോംലി മീൽസ്’, ‘ബെൻ’, ‘പൊമ്പളൈ ഒരുമൈ’, ‘മ്യൂസിക്കൽ ചെയർ’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം വിപിൻ ആറ്റ്‌ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കോമഡി ഫാന്റസി ചിത്രം "ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ" ഇന്ന് (ജൂലൈ 17) തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു.
ആദ്യം കേരള സെൻസർ ബോർഡ് പ്രദർശനാനുമതി നിരസിച്ചതിനെ തുടർന്ന് വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണിത്. തുടർന്ന് മുംബൈയിലെ റിവ്യൂ കമ്മിറ്റിയെ സമീപിക്കുകയും, അവിടെ നിന്നും 'എ' (A) സർട്ടിഫിക്കറ്റോടെ ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കുകയുമായിരുന്നു. ഏറെ പ്രതിബന്ധങ്ങൾ തരണം ചെയ്താണ് ചിത്രം ഒടുവിൽ ഇന്ന് പ്രേക്ഷകരിലേക്ക് എത്തുന്നത്.
സംവിധായകൻ വിപിൻ ആറ്റ്‌ലി, സാജിദ് യാഹ്യ എന്നിവർക്കൊപ്പം ഡോമിനിക്, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് ടോം, രഞ്ജിനി മേനോൻ, ശർമാജി, ജോസ് മുനമ്പം, മോസപ്പൻ, ഡിക്സൺ പൊടുത്താസ്, ഷാഫി ചെമ്മാട്, ഉണ്ണി ശിവപാൽ, ട്വിങ്കിൾ ജോബി, മഞ്ജുശ്രീ, ശ്രീജ ദാസ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
മാക്രോം പിക്ച്ചേഴ്സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അനിമയാണ് നിർവഹിക്കുന്നത്. ഹിറ്റ് മേക്കർ ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. വിപിൻ ആറ്റ്‌ലി, സെന്തിൽ കുമാർ, ഗോവിന്ദ് രാജ്, ദീപക് ശങ്കർ എന്നിവരുടേതാണ് വരികൾ.
അണിയറ പ്രവർത്തകർ:
എഡിറ്റർ: രാജേഷ് കോടോത്ത്, ഗോപകുമാർ നമ്പ്യാർ
പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്
പ്രൊഡക്ഷൻ ഡിസൈനർ: മോസപ്പൻ
കല: സൂരജ് കുറവിലങ്ങാട്
മേക്കപ്പ്: രാജേഷ് നെടുങ്കണ്ടം
കോസ്റ്റ്യൂംസ്: സുനിൽ ജോർജ്
ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: ആതിര യൂജിൻ, അഭിലാഷ് ചന്ദ്രൻ, നീതു മാത്യു, യൂജിൻ ഐസക്
ഓഡിയോഗ്രാഫി: മനോജ് മാത്യു
ഡിഐ: അഖിൽ പ്രസാദ്
സ്റ്റിൽസ്: ലിനു എബ്രഹാം കുര്യൻ
പരസ്യകല: ആർട്ടോ കാർപ്പസ്