വിജയ് ചിത്രം ജനനായകൻ റിലീസ് മാറ്റി
നിശ്ചയിച്ചിരുന്ന റിലീസ് നടക്കില്ലെന്ന് നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു
വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് മാറ്റി; സെൻസർ കുരുക്കിൽ ഹൈക്കോടതി വിധിപറയൂ
ചെന്നൈ: തമിഴ് വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ജനനായകന്റെ’ റിലീസ് മാറ്റി. വെള്ളിയാഴ്ച (ജനുവരി 9) നിശ്ചയിച്ചിരുന്ന റിലീസ് നടക്കില്ലെന്ന് നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ മദ്രാസ് ഹൈക്കോടതി നാളെ വിധി പറയാനിരിക്കെയാണ് ഈ തീരുമാനം. സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ആരോപിച്ചാണ് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചത്. എന്നാൽ, മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങൾ ഉണ്ടെന്നും സായുധ സേനയെ വികലമായി ചിത്രീകരിച്ചുവെന്നും പരാതികൾ ലഭിച്ചതായി സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. ഈ പരാതികൾ പരിശോധിക്കാൻ ചിത്രം റിവൈസിങ് കമ്മിറ്റിക്ക് കൈമാറിയിരിക്കുകയാണ്.
റിലീസ് വൈകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് നിർമ്മാതാക്കൾ കോടതിയെ അറിയിച്ചു. 500 കോടി രൂപ ചെലവിൽ നിർമ്മിച്ച ചിത്രം ലോകമെമ്പാടുമുള്ള 5000 തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ലാഭവിഹിതം പങ്കുവെക്കുന്നതിൽ തിയറ്റർ ഉടമകളുമായുള്ള തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും പലയിടത്തും മുൻകൂർ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് റാഷിദ് ഉപരിപഠനത്തിന് തണലായി ലാപ്ടോപ്പ്
ഇ മാലിന്യത്തിൽ വിരിഞ്ഞ അത്ഭുതം ഇന്ത്യയിലെ ആദ്യ സൈബർ ട്രോജൻ ഹോഴ്സ് കൊച്ചിയിൽ
ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനം 643 സ്ഥാപനങ്ങളിൽ പരിശോധന, ലക്ഷങ്ങളുടെ പിഴ ചുമത്തി
തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർക്ക് സി.പി.ആർ പരിശീലനവുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
ഉദ്വേഗം നിറച്ച് ദിലീപിന്റെ നീക്കം ജഗൻ ഷാജികൈലാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
ദുർഗന്ധമില്ല, മലിനീകരണമില്ല പ്രതിദിനം 100 ടൺ മാലിന്യംസംസ്കരണ പ്ലാന്റ് തുറന്നു 
