ഇന്നസെന്റ് സ്മാരക പുരസ്കാരം അജു വർഗ്ഗീസിന് സർവം മായയിലെ അഭിനയത്തിന് അംഗീകാരം.

പ്രഥമ കാൻ ഇന്നസെന്റ് അവാർഡ് നേടിയ സന്തോഷം പങ്കുവെച്ച് അജു വർഗ്ഗീസ്. ഇന്നസെന്റ് എന്ന അഭിനയ വിസ്മയത്തെ റെഫറൻസ് ഗ്രന്ഥമായി കണ്ടിട്ടുണ്ടെന്ന് താരം.

ഇന്നസെന്റ് സ്മാരക പുരസ്കാരം അജു വർഗ്ഗീസിന് സർവം മായയിലെ അഭിനയത്തിന് അംഗീകാരം.
ഇന്നസെന്റ് സ്മാരക പുരസ്കാരം അജു വർഗ്ഗീസിന്

അജു വർഗ്ഗീസിന് പ്രഥമ 'കാൻ ഇന്നസെന്റ് അവാർഡ്'; ഇന്നസെന്റ് എന്ന ലൈബ്രറിയിൽ നിന്ന് ഒരുപാട് കോപ്പിയടിച്ചിട്ടുണ്ടെന്ന് താരം

​കൊച്ചി: മലയാളത്തിന്റെ പ്രിയ താരം ഇന്നസെന്റിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ 'കാൻ ഇന്നസെന്റ് അവാർഡ് 2025' മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം അജു വർഗ്ഗീസ് ഏറ്റുവാങ്ങി. കാൻ ചാനൽ മീഡിയ സംഘടിപ്പിച്ച ചടങ്ങിൽ വെച്ചാണ് അവാർഡ് സമ്മാനിച്ചത്. താൻ ഏറെ ബഹുമാനിക്കുന്ന ഒരു പ്രതിഭയുടെ പേരിലുള്ള ആദ്യ പുരസ്കാരം ലഭിച്ചത് വലിയൊരു അനുഗ്രഹമായി കരുതുന്നുവെന്ന് അജു വർഗ്ഗീസ് പ്രതികരിച്ചു.

​തന്റെ അഭിനയ ജീവിതത്തിൽ പലപ്പോഴും മുതിർന്ന താരങ്ങളെ മാതൃകയാക്കാറുണ്ടെന്ന് അജു പറഞ്ഞു. "ഷോട്ടിൽ എന്ത് ചെയ്യണം എന്ന് അറിയാതെ വരുമ്പോൾ സീനിയേഴ്സിൽ നിന്നും ഞാൻ കോപ്പി അടിക്കാറുണ്ട്. ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ റെഫർ ചെയ്യുന്നത് പോലെ ഇന്നസെന്റ് ഏട്ടനെ ഞാൻ പലവട്ടം റെഫർ ചെയ്തിട്ടുണ്ട്," അജു തന്റെ കുറിപ്പിൽ വ്യക്തമാക്കി.

​നർമ്മം എന്നത് പലപ്പോഴും ആഴമേറിയ അറിവിന്റെയും ദീർഘവീക്ഷണത്തിന്റെയും മുഖംമൂടിയാണെന്ന് ഇന്നസെന്റ് നമ്മെ പഠിപ്പിച്ചു. ജീവിതത്തിലെ പ്രതിസന്ധികളിലും വേദനകളിലും ആ മുഖംമൂടി അദ്ദേഹം വിദഗ്ധമായി അണിയുന്നത് നമ്മൾ കണ്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

​'സർവം മായ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അജുവിനെ പുരസ്കാരം തേടിയെത്തിയത്. ചിത്രത്തിന്റെ സംവിധായകൻ അഖിൽ, തന്നെ ഈ റോളിലേക്ക് നിർദ്ദേശിച്ച നിവിൻ പോളി, സർവം മായ ടീം എന്നിവർക്കും അജു നന്ദി അറിയിച്ചു. ഒപ്പം വിനീത് ശ്രീനിവാസൻ, ദിലീപ് എന്നിവരെയും താരം സ്മരിച്ചു.

​"ഈ അവാർഡ് അതിന്റെ യഥാർത്ഥ ‘ലക്ഷ്യസ്ഥാനം’ കണ്ടിട്ടില്ല എന്ന് എനിക്കറിയാം, പക്ഷെ ആത്മാർത്ഥമായി ഒരു ലക്ഷ്യം തേടി പോകുന്ന ഒരാൾക്കുള്ള പ്രോത്സാഹനമായി ഇതിനെ കാണുന്നു," എന്നും അദ്ദേഹം കുറിച്ചു.