നെഹ്റു ട്രോഫി സ്വാഗതസംഘം ഓഫീസ് തുറന്നു
ജെൻ സിയെയും ആവേശത്തിലാക്കാൻ 72 ാമത് നെഹ്റു ട്രോഫി വള്ളംകളി; വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എ.ഡി. തോമസ് എം.എൽ.എ.
ജെൻ സിയെയും ആവേശത്തിലാക്കാൻ നെഹ്റു ട്രോഫി; വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും: എ ഡി തോമസ് എം.എൽ.എ
നെഹ്റു ട്രോഫി സ്വാഗതസംഘം ഓഫീസ് തുറന്നു
ആലപ്പുഴ:ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളി പുതിയ തലമുറയായ 'ജെൻ സിയെയും കൂടി ആവേശത്തിലാക്കുന്ന തരത്തിൽ വിപുലമായ പ്രചാരണ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് എ ഡി തോമസ് എം.എൽ.എ. ആഗസ്റ്റ് 22-ന് പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ സ്വാഗതസംഘം ഓഫീസ് ആലപ്പുഴ ആർ.ഡി.ഒ ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻവർഷങ്ങളേക്കാൾ മികച്ച രീതിയിലായിരിക്കും ഇത്തവണത്തെ ജലോത്സവം സംഘടിപ്പിക്കുകയെന്നും അതിനായുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻ.ടി.ബി.ആർ സെക്രട്ടറിയും ആലപ്പുഴ ആർ.ഡി.ഒയുമായ ജെ. മോബി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വള്ളംകളിയുടെ ടിക്കറ്റിൻ്റെ അച്ചടി പൂർത്തിയായെന്നും ഉടൻ തന്നെ വിൽപ്പന ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫാദർ സേവ്യർ കുടിയാംശ്ശേരി, മാത്യു ചെറുപറമ്പൻ, എ.എൻ. പുരം ശിവകുമാർ, ജോണി മുക്കം, കെ.എ. സാബു, സുഭാഷ് ബാബു, അബ്ദുൽസലാം ലബ്ബ തുടങ്ങിയവർ പങ്കെടുത്തു.