ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ മൃതദേഹം 1500 അടി താഴ്ചയുള്ള കൊക്കയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.
ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസം നീണ്ടുനിന്ന വിപുലമായ തിരച്ചിലിനൊടുവിൽ ബാബ ബുധാൻഗിരിക്ക് താഴെ ഹർഷന ഗുപ്പയിലെ 1500 അടി താഴ്ചയുള്ള കൊക്കയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി രമേഷ്-രോഹിണി ദമ്പതികളുടെ മകളാണ് ശ്രീനന്ദ.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന ശ്രീനന്ദ, കഴിഞ്ഞ നാലാം തീയതിയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടങ്ങുന്ന 40 അംഗ സംഘത്തിനൊപ്പം യാത്ര തിരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം വെച്ചാണ് കുട്ടിയെ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ എടുത്ത ശേഷം സംഘം മടങ്ങുന്നതിനിടെയാണ് ശ്രീനന്ദയെ കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്.
ദുരൂഹത ആരോപിച്ച് കുടുംബം
ശ്രീനന്ദയുടെ മരണത്തിൽ ബന്ധുക്കൾ ശക്തമായ ദുരൂഹത ആരോപിക്കുന്നു. നേരത്തെ പലതവണ പരിശോധന നടത്തിയ സ്ഥലത്തുനിന്നാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
"ശരീരം കിട്ടിയ ഭാഗത്ത് നേരത്തെ തിരച്ചിൽ നടത്തിയതാണ്. പാർക്കിംഗ് ഏരിയയ്ക്ക് അപ്പുറത്തുള്ള ചെങ്കുത്തായ ഭാഗത്തേക്ക് കുട്ടി പോകാൻ സാധ്യതയില്ല. കണ്ടെത്തിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമില്ലെന്നും സംശയമുണ്ട്." - ശ്രീനന്ദയുടെ വല്യച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രദേശത്തെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചതായും ബന്ധുക്കൾ ആരോപിച്ചു. പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്. സംഭവത്തിൽ കർണാടക പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
