എൻ. പരമേശ്വരൻ നായർ അനുസ്മരണം പുരസ്കാരം സമ്മാനിച്ച് കുക്കു പരമേശ്വരൻ
മൂവാറ്റുപുഴ നഗരസഭയുടെ പ്രഥമ ചെയർമാനായിരുന്ന എൻ. പരമേശ്വരൻ നായരുടെ അനുസ്മരണവും അവാർഡ് ദാന ചടങ്ങും മൂവാറ്റുപുഴയിൽ നടന്നു.
എൻ. പരമേശ്വരൻ നായർ അനുസ്മരണം: പുരസ്കാരം സമ്മാനിച്ച് കുക്കു പരമേശ്വരൻ
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ പ്രഥമ ചെയർമാനായിരുന്ന എൻ. പരമേശ്വരൻ നായരുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും അവാർഡ് സമർപ്പണ ചടങ്ങും മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ ബാങ്ക് ഹാളിൽ നടന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വൈകുന്നേരം 5 മണിക്ക് നടന്ന ചടങ്ങിൽ മുൻ എം.എൽ.എ . എൽദോ എബ്രഹാം അധ്യക്ഷത വഹിച്ചു. . എൻ. അരുൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എൻ. പരമേശ്വരൻ നായർ നഗരസഭയ്ക്കും പൊതുസമൂഹത്തിനും നൽകിയ നിസ്തുലമായ സേവനങ്ങൾ അനുസ്മരിച്ചുകൊണ്ട് മുൻ എം.എൽ.എ .ബാബു പോൾ, പി. എം. ഇസ്മയിൽ, ഡോ. പി. കെ. വിനോദ് എന്നിവർ സംസാരിച്ചു.
പ്രമുഖ വ്യക്തിത്വങ്ങൾക്കുള്ള പുരസ്കാരം ശ്രീമതി കുക്കു പരമേശ്വരൻ ചടങ്ങിൽ വെച്ച് ശ്രീ. എസ്. മോഹൻദാസിന് സമർപ്പിച്ചു. കെ. എ. നവാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ. പി. അലികുഞ്ഞ് നന്ദി രേഖപ്പെടുത്തി
സിവിൽ എൻജിനീയറിംഗ് ബിരുദധാരികൾക്ക് അവസരം പട്ടികജാതി വികസന വകുപ്പിൽ പരിശീലന പദ്ധതി
ആദിവാസി കുരുന്നുകൾക്ക് ഇനി പോഷകാമൃതം കരുതലായി എറണാകുളം ജില്ലാ പഞ്ചായത്ത്
ഗാന്ധിയൻ ദർശനങ്ങൾ ഇന്നും ലോകത്തിന് വഴികാട്ടി ബെന്നി ബഹനാൻ എം.പി.
താനൂർ ദുരന്തം ഉണർത്തിയ ആശയം ദേശീയ തലത്തിൽ മിന്നിത്തിളങ്ങി സായ് കൃഷ്ണ
സംസ്ഥാന സ്കൂൾ കായികമേള കുടിവെള്ള വിതരണത്തിനായി തണ്ണീർക്കുടങ്ങൾ സജ്ജമാക്കി വെൽഫെയർ കമ്മിറ്റി 
