​കുപ്രസിദ്ധ കുറ്റവാളി മനു കാപ്പ ചുമത്തി ജയിലിൽ

​കുപ്രസിദ്ധ കുറ്റവാളി മനു കാപ്പ ചുമത്തി ജയിലിൽ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു

​കുപ്രസിദ്ധ കുറ്റവാളി മനു കാപ്പ ചുമത്തി ജയിലിൽ
​കുപ്രസിദ്ധ കുറ്റവാളി മനു കാപ്പ ചുമത്തി ജയിലിൽ

​കുപ്രസിദ്ധ കുറ്റവാളി മനു കാപ്പ ചുമത്തി ജയിലിൽ

​പെരുമ്പാവൂർ: നിരന്തര കുറ്റവാളിയെ കാപ്പ (KAAPA) ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. ഐരാപുരം കുഴൂർ കുന്നുകുരുടി ഭാഗത്ത് പാറത്തട്ടയിൽ വീട്ടിൽ മനു (27) വിനെയാണ് ജില്ലാ കളക്ടർ പ്രിയങ്ക ജി. ഉത്തരവ് പ്രകാരം തടങ്കലിലാക്കിയത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

​മൂവാറ്റുപുഴ, കുറുപ്പംപടി, കാലടി, അങ്കമാലി, കോടനാട്, പെരുമ്പാവൂർ തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി കേസുകളിൽ പ്രതിയാണ് മനു. ഭവനഭേദനം, മോഷണം, മയക്കുമരുന്ന് കടത്ത് എന്നിങ്ങനെ ഒട്ടേറെ കുറ്റകൃത്യങ്ങളിൽ ഇയാൾ പങ്കാളിയാണെന്ന് പോലീസ് അറിയിച്ചു.

​കഴിഞ്ഞ ഒക്ടോബർ അവസാന വാരം മൂവാറ്റുപുഴ വാഴപ്പിള്ളിയിലെ യൂസ്ഡ് ഗുഡ്‌സ് വെഹിക്കിൾ ഷോറൂമിൽ അതിക്രമിച്ച് കയറി വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിച്ചതാണ് മനുവിനെതിരെയുള്ള അവസാനത്തെ കേസ്. ഈ സംഭവത്തിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്തിരുന്നു. ഇയാളുടെ തുടർച്ചയായ കുറ്റകൃത്യങ്ങൾ തടയുന്നതിനാണ് ഗുണ്ടാനിയമപ്രകാരം നടപടി സ്വീകരിച്ചത്.

​കുന്നത്തുനാട് പോലീസ് ഇൻസ്പെക്ടർ എ. എൽ അഭിലാഷ്, സബ്ബ് ഇൻസ്പെക്ടർമാരായ എം. അഭിജിത്ത്, കെ.വി നിസ്സാർ, എ.എസ്.ഐ എൻ. പി അനിൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ജി ജിനീഷ്, സിവിൽ പോലീസ് ഓഫീസർ ധന്യ മുരളി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.