ഇന്ത്യൻ സംഘം തിരിച്ചെത്തി
സ്ട്രാറ്റജിക് ട്രേഡ് എക്സ്ചേഞ്ച് ഇന്ത്യൻ സംഘം തിരിച്ചെത്തി അനുഭവങ്ങൾ പങ്കുവെച്ച് ഡെപ്യൂട്ടി കമ്മീഷണർ റോയി വർഗ്ഗീസ്
സ്ട്രാറ്റജിക് ട്രേഡ് എക്സ്ചേഞ്ച്: ഇന്ത്യൻ സംഘം തിരിച്ചെത്തി; അനുഭവങ്ങൾ പങ്കുവെച്ച് ഡെപ്യൂട്ടി കമ്മീഷണർ റോയി വർഗ്ഗീസ്
കൊച്ചി: ഇന്ത്യ, യൂറോപ്യൻ യൂണിയൻ, യു.എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന 'സ്ട്രാറ്റജിക് ട്രേഡ് കൺട്രോൾ അഡ്വാൻസ്ഡ് ലൈസൻസിങ് ആൻഡ് എൻഫോഴ്സ്മെന്റ് എക്സ്ചേഞ്ചിൽ' പങ്കെടുത്ത ഇന്ത്യൻ സംഘം തിരിച്ചെത്തി. സംഘത്തിലെ കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ റോയി വർഗ്ഗീസ് യാത്രയിലെ സുപ്രധാന അനുഭവങ്ങൾ പങ്കുവെച്ചു.
വിവിധ രാഷ്ട്രങ്ങളിലൂടെയുള്ള ഈ യാത്ര അറിവുകൾ പകരുന്ന വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തിലെ കയറ്റുമതി-ഇറക്കുമതി കരാറുകളെയും അത്യാധുനിക എൻഫോഴ്സ്മെന്റ് രീതികളെയും കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ ഈ സന്ദർശനം സഹായിച്ചു. വ്യാപാര മേഖല കൂടുതൽ സുഗമമാക്കാനും നൂലാമാലകൾ കുറച്ച് പേപ്പർ ഫോർമാലിറ്റീസ് ലളിതമാക്കാനും ഈ എക്സ്ചേഞ്ച് പ്രോഗ്രാം ഗുണകരമാകും.
"മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വ്യാപാര-ലൈസൻസിങ് മേഖലകളിൽ ഇന്ത്യ വലിയ കുതിച്ചുചാട്ടമാണ് നടത്തിയിട്ടുള്ളത്. നമ്മുടെ രാജ്യത്തിന്റെ നേട്ടങ്ങളെയും പ്രവർത്തന മികവിനെയും മറ്റ് രാഷ്ട്രങ്ങളിലെ ഉദ്യോഗസ്ഥ പ്രതിനിധികൾ അഭിനന്ദിച്ചത് വലിയ അഭിമാനമായി തോന്നുന്നു," അദ്ദേഹം കൂട്ടിചേർത്തു.
ഫിനാൻസ്, കൊമേഴ്സ് മന്ത്രാലയങ്ങളിലെയും ജി.എസ്.ടി വിഭാഗത്തിലെയും ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ സംഘത്തിൽ കസ്റ്റംസിനെ പ്രതിനിധീകരിച്ചാണ് റോയി വർഗ്ഗീസ് പങ്കെടുത്തത്. ഔദ്യോഗിക പരിപാടികൾക്ക് ശേഷം ബ്രസീൽ, ബെൽജിയം, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചു. പ്രമുഖ കായികതാരം കൂടിയായ റോയി വർഗ്ഗീസ്, നിർധനരായ കായിക താരങ്ങളെ സഹായിക്കുന്ന 'അത്ലറ്റ്സ് വെൽഫെയർ അസോസിയേഷൻ കേരള'യുടെ സ്ഥാപകാംഗവും പ്രസിഡന്റുമാണ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
