കുടുംബശ്രീ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ കോമഡി വനിത മെസ്സ്
ഗിരീഷ് വി.സി സംവിധാനം ചെയ്യുന്ന വനിത മെസ്സ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 1001 സ്റ്റോറീസും ഹേസൽ ഐസ് പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ബീന ആർ ചന്ദ്രൻ, ഇർഷാദ് അലി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു
നർമവും ഉദ്വേഗവും താമർ അവതരിപ്പിക്കുന്ന 'വനിത മെസ്സ്' ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു
കൊച്ചി: സംവിധായകനും നിർമാതാവുമായ താമർ അവതരിപ്പിക്കുന്ന പുതിയ ചിത്രം 'വനിത മെസ്സ്'സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 1001 സ്റ്റോറീസിന്റെ ബാനറിൽ താമറും ഹേസൽ ഐസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷഹീൻ എം. ശരീഫും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സംവിധാന സഹായിയായും പോസ്റ്റർ ഡിസൈനറായും പ്രവർത്തിച്ചിട്ടുള്ള ഗിരീഷ് വി.സി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഷ്ഫാക്ക് അസ്‌ലമാണ് രചനയും ചിത്രസംയോജനവും നിർവഹിക്കുന്നത്. 'ആയിരത്തൊന്ന് നുണകൾ', 'സർകീട്ട്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താമറും, നിരവധി പുരസ്‌കാരങ്ങൾ നേടിയ 'ഫെമിനിച്ചി ഫാത്തിമ'യുടെ നിർമാണപങ്കാളി എന്ന നിലയിലും പ്രേക്ഷകശ്രദ്ധ നേടിയ വ്യക്തിയാണ്. താമർ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'വനിത മെസ്സ്'സിനുണ്ട്.
ഒരു കുടുംബശ്രീ യൂണിറ്റിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെയും ഉദ്വേഗത്തിന്റെയും പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ബീന ആർ. ചന്ദ്രൻ, ഇർഷാദ് അലി, വിജി വിശ്വനാഥ്, പുഷ്പ രാജൻ, അനുഷ ശ്യാം, സുപർണ എൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജസ്റ്റിൻ ഡി. ജോസ് ഛായാഗ്രഹണവും നിതീഷ് രാമചന്ദ്രൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. പ്രേംശങ്കർ സേതുമാധവൻ ശബ്ദമിശ്രണവും വിപിൻ വിജയലക്ഷ്മി രാജൻ കലാസംവിധാനവും കൈകാര്യം ചെയ്യുന്നു. ആന്റോ വർഗീസ് വസ്ത്രാലങ്കാരവും അർഷാദ് വർക്കല ചമയവും നിർവഹിക്കുന്നു. നാദി ബക്കറാണ് പ്രൊഡക്ഷൻ കൺട്രോളർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജംഷാദ് സ്പെൻസറും
കുടുംബശ്രീ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ കോമഡി വനിത മെസ്സ്
കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും പിഴയും
സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്
ഇടുക്കി ഡാം ഡിസംബർ ഒന്നുമുതൽ സന്ദർശകർക്കായി തുറക്കും മന്ത്രി സണ്ണി ജോസഫ്
മകരവിളക്ക് കാനനപാതയിൽ വെളിച്ചമൊരുക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു
ശബരിമല തീർത്ഥാടകർക്ക് വഴികാട്ടിയായി ശരൺ വിവരങ്ങൾ ആറ് ഭാഷകളിൽ വിരൽത്തുമ്പിൽ