കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും പിഴയും

കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് തൃശൂർ സെഷൻസ് കോടതി ഒരു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു

കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും പിഴയും
കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും പിഴയും

കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും പിഴയും

തൃശൂർ: കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ് ശിക്ഷ. തൃശൂർ സെഷൻസ് കോടതിയുടേതാണ് വിധി. തടവ് ശിക്ഷയ്ക്ക് പുറമെ 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

​2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ അയ്യന്തോൾ എസ്.എൻ. പാർക്കിന് സമീപം വച്ച് 14-ഉം ഒൻപതും വയസ്സുള്ള കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്. കറുത്ത കാറിലെത്തിയ ആളാണ് അതിക്രമം കാണിച്ചതെന്നും ഇയാളെ മുൻപരിചയമുണ്ടെന്നും കുട്ടികൾ പൊലീസിന് മൊഴി നൽകിയിരുന്നു.

​തുടർന്ന് പാർക്കിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയും കാറിന്റെ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസിൽ സിസിടിവി ദൃശ്യങ്ങൾ പ്രധാന തെളിവായി. അറസ്റ്റിലായ താരം പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. സമാനമായ മറ്റൊരു കേസിൽ മുൻപ് പാലക്കാട്ടുനിന്നും ശ്രീജിത്ത് രവി പിടിയിലായിട്ടുണ്ട്.