കേരളത്തിലെ ആദ്യ സ്വച്ഛ് സിറ്റി പദവി നേടി മട്ടന്നൂർ നഗരസഭ രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ 2025 26 സ്വച്ഛ് സർവേക്ഷൻ റാങ്കിങ്ങിൽ കേരളത്തിലെ ആദ്യ സ്വച്ഛ് സിറ്റി പദവി മട്ടന്നൂർ നഗരസഭ സ്വന്തമാക്കി. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് നഗരസഭ ചെയർമാൻ പുരസ്‌കാരം ഏറ്റുവാങ്ങി.

കേരളത്തിലെ ആദ്യ സ്വച്ഛ് സിറ്റി പദവി നേടി മട്ടന്നൂർ നഗരസഭ രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി
ദല്‍ഹിയിലെ വിജ്ഞാന ഭവനില്‍ നടന്ന അവാര്‍ഡ്ദാനച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത് സ്വച്ഛ് സിറ്റി ഓഫ് കേരള പുരസ്‌കാരം ഏറ്റുവാങ്ങി

മട്ടന്നൂരിന് അഭിമാനം; കേരളത്തിലെ ആദ്യ സ്വച്ഛ് സിറ്റി പദവി നേടി മട്ടന്നൂർ നഗരസഭ

​ഡൽഹി: ശുചിത്വ-മാലിന്യ സംസ്‌കരണ രംഗത്തെ മികവിന് കേരളത്തിലെ ആദ്യ 'സ്വച്ഛ് സിറ്റി' പദവി സ്വന്തമാക്കി മട്ടന്നൂർ നഗരസഭ. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ 2025-26 വർഷത്തെ സ്വച്ഛ് സർവേക്ഷൻ റാങ്കിങ്ങിലാണ് മട്ടന്നൂർ ചരിത്രനേട്ടം കൈവരിച്ചത്. ഡൽഹി വിജ്ഞാന ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് പുരസ്‌കാരം ഏറ്റുവാങ്ങി.

​മാലിന്യ ശേഖരണം, ഉറവിടതല തരംതിരിക്കൽ, ശാസ്ത്രീയ സംസ്‌കരണം, പൊതുശുചിത്വം, ശൗചാലയ സൗകര്യങ്ങൾ, ജനപങ്കാളിത്തം തുടങ്ങിയ വിവിധ ഘടകങ്ങൾ വിലയിരുത്തിയാണ് കേന്ദ്രസർക്കാർ പുരസ്‌കാരം നിർണയിച്ചത്. ഹരിതകർമസേനയുടെ മികച്ച പ്രവർത്തനം, കരിത്തൂർപറമ്പിലെ ആധുനിക സംസ്കരണ കേന്ദ്രം, വിദ്യാലയങ്ങളിലെ ഗ്രീൻ ഫോഴ്സ് ഇടപെടലുകൾ, വിൻഡ്രോ കമ്പോസ്റ്റിങ് സംവിധാനം, ചിക്കൻ റെൻഡറിങ് പ്ലാന്റ് എന്നിവ നഗരസഭയുടെ വിജയത്തിൽ നിർണായകമായി. കഴിഞ്ഞ വർഷം മട്ടന്നൂരിന് 'പ്രോമിസിങ് സ്വച്ഛ് ഷെഹർ ഓഫ് കേരള' പുരസ്‌കാരം ലഭിച്ചിരുന്നു.

​അവാർഡ് ദാന ചടങ്ങിൽ തദ്ദേശ വകുപ്പ് സെക്രട്ടറി എസ്. രാജമാണിക്യം, ഡയറക്ടർ ദിവ്യ എസ്. അയ്യർ, മട്ടന്നൂർ നഗരസഭ സെക്രട്ടറി സിമി എച്ച്., ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. മജീദ്, ക്ലീൻ സിറ്റി മാനേജർ ഷൈൻ പി. ജോസ് എന്നിവരും പങ്കെടുത്തു