തൃശൂരിൽ വീണ്ടും പുലിയിറങ്ങി സ്വരാജ് റൗണ്ടിനെ ആവേശക്കടലാക്കി പുലിക്കളി

തൃശൂർ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ച് സ്വരാജ് റൗണ്ടിൽ ആവേശകരമായ പുലിക്കളി അരങ്ങേറി. കുട്ടികളും വനിതകളും ഉൾപ്പെടെ 9 ദേശങ്ങളിൽ നിന്നായി 450 പുലികളാണ് ഇത്തവണ ചുവടുവെച്ചത്.

തൃശൂരിൽ വീണ്ടും പുലിയിറങ്ങി സ്വരാജ് റൗണ്ടിനെ ആവേശക്കടലാക്കി പുലിക്കളി
സ്വരാജ് റൗണ്ടിനെ ആവേശത്തിലാഴ്ത്തി 450 പുലികൾ
തൃശൂരിൽ വീണ്ടും പുലിയിറങ്ങി സ്വരാജ് റൗണ്ടിനെ ആവേശക്കടലാക്കി പുലിക്കളി
തൃശൂരിൽ വീണ്ടും പുലിയിറങ്ങി സ്വരാജ് റൗണ്ടിനെ ആവേശക്കടലാക്കി പുലിക്കളി

തൃശൂരിനെ ആവേശക്കടലാക്കി പുലിക്കളി; സ്വരാജ് റൗണ്ടിൽ ചുവടുവെച്ച് 450 പുലികൾ

തൃശൂർ: പുലിമുഖം വരച്ച്, ശരീരമാകെ ചായം പൂശി, ചെണ്ടമേളത്തിന്റെ താളത്തിനൊപ്പം അരമണി കിലുക്കി തൃശൂർ നഗരത്തെ ആവേശത്തിലാഴ്ത്തി ഇത്തവണത്തെ പുലിക്കളി അരങ്ങേറി. ഇതോടെ സാംസ്കാരിക നഗരിയിലെ ഓണാഘോഷങ്ങൾക്ക് ആവേശകരമായ സമാപനമായി. വൈകിട്ട് നാല് മണിയോടെ സ്വരാജ് ഗ്രൗണ്ടിലാണ് പുലിക്കളി ചടങ്ങുകൾക്ക് തുടക്കമായത്. ബിനി ജംക്‌ഷനിൽ വെച്ച് മന്ത്രി ഒ.ജെ. ജനീഷ് പുലിക്കളി ഫ്ലാഗ് ഓഫ് ചെയ്തു.

​കുട്ടിപ്പുലികളും പെൺപുലികളും ഉൾപ്പെടെ 450 പുലികളാണ് ഇത്തവണ ശക്തന്റെ തട്ടകം കീഴടക്കാൻ അണിനിരന്നത്. ഒൻപത് പ്രമുഖ ദേശങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് ഇത്തവണ നഗരത്തിലേക്ക് ഇറങ്ങിയത്. പുലിവേഷമിട്ട നിരവധി വനിതകളുടെ സാന്നിധ്യം ഇത്തവണത്തെയും പ്രധാന ആകർഷണമായി.

​ശങ്കരൻകുളങ്ങര ദേശം, ചക്കാംമുക്ക് ദേശം, സീതാറാം മിൽ ദേശം, കുട്ടൻകുളങ്ങര ദേശം, കാനാട്ടുകര ദേശം, വിയ്യൂർ ദേശം, ഒളരിക്കര ദേശം, അയ്യന്തോൾ ദേശം, പാട്ടുരായ്ക്കൽ ദേശം എന്നീ ഒൻപത് സംഘങ്ങളാണ് ഇത്തവണ കാണികളെ ആവേശത്തിലാഴ്ത്തി ചുവടുവെച്ചത്. ഓരോ പുലിക്കളി സംഘത്തോടൊപ്പവും ആകർഷകമായ നിശ്ചല ദൃശ്യങ്ങളും (തബ്‌ലോ) അണിനിരന്നിരുന്നു.

​നാടും നഗരവും കീഴടക്കിയ പുലിക്കളി കാഴ്ചകൾ കാണാൻ വിവിധ സ്ഥലങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് തൃശൂർ നഗരത്തിലേക്ക് ഒഴുകിയെത്തിയത്. പുലിക്കളിയോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ട് മണി മുതൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലീസ് ശക്തമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.