ബദ്‌ലാവ് സരൂരി ഹൈ സി.പി.ഐ ഡൽഹി മാർച്ച് മൂവാറ്റുപുഴയിലെ സമര വളണ്ടിയർമാർക്ക് യാത്രയയപ്പ്
സി.പി.ഐ സെപ്റ്റംബർ 1 ന് ഡൽഹി രാംലീല മൈതാനിയിൽ നടത്തുന്ന കേന്ദ്ര വിരുദ്ധ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്ന മൂവാറ്റുപുഴ മണ്ഡലത്തിലെ വളണ്ടിയർമാർക്ക് സി.പി.ഐ ജില്ലാ സെക്രട്ടറി N. അരുണിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ബദ്‌ലാവ് സരൂരി ഹൈ' സി.പി.ഐ ഡൽഹി മാർച്ച് മൂവാറ്റുപുഴയിലെ സമര വളണ്ടിയർമാർക്ക് യാത്രയയപ്പ്
മൂവാറ്റുപുഴ: 'ബദ്‌ലാവ് സരൂരി ഹൈ' (മാറ്റം അനിവാര്യമാണ്) എന്ന മുദ്രാവാക്യം ഉയർത്തി സെപ്റ്റംബർ 1-ന് ഡൽഹി രാംലീല മൈതാനിയിൽ സി.പി.ഐ സംഘടിപ്പിക്കുന്ന കൂറ്റൻ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്ന മൂവാറ്റുപുഴ മണ്ഡലത്തിലെ വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി.
സഖാവ് കെ. മുരളി ഭവനിൽ നടന്ന യാത്രയയപ്പ് ചടങ്ങ് സി.പി.ഐ ജില്ലാ സെക്രട്ടറിയും സമര വളണ്ടിയറുമായ N. അരുൺ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴയിൽ നിന്നും സമരത്തിൽ പങ്കെടുക്കുന്ന പാർട്ടി ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ.എ. നവാസ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എം.കെ. അജി, കെ.ബി. നിസാർ, കെ.പി. അലിക്കുഞ്ഞ്, മഹിളാ സംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.കെ. പുഷ്പ, വിമല വാസു, വാളകം ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു ബിനോയ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.എം. ബോസ്, കെ.എസ്. രാജീവ് എന്നിവർക്കാണ് ചടങ്ങിൽ അഭിവാദ്യങ്ങളോടെ യാത്രയയപ്പ് നൽകിയത്.
ചടങ്ങിൽ സീന ബോസ് അധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ വിൻസെന്റ് ഇല്ലിക്കൽ, കെ.പി. അലിക്കുഞ്ഞ് എന്നിവർ സംസാരിച്ചു. സെപ്റ്റംബർ ഒന്നിന് നടക്കുന്ന സമരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.