​മണിയൻപിള്ള രാജുവിന്റെ കാർ ബൈക്കുമായി കൂട്ടിയിടിച്ചു അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

നടൻ മണിയൻപിള്ള രാജുവിന്റെ കാർ ബൈക്കുമായി കൂട്ടിയിടിച്ച അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അപകടത്തിന് ശേഷം താരം കാർ നിർത്താതെ പോയത് വിവാദമാകുന്നു.

​മണിയൻപിള്ള രാജുവിന്റെ കാർ ബൈക്കുമായി കൂട്ടിയിടിച്ചു അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മണിയൻപിള്ള രാജുവിന്റെ കാർ ബൈക്കുമായി കൂട്ടിയിടിച്ചു; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മണിയൻപിള്ള രാജുവിന്റെ കാർ ബൈക്കുമായി കൂട്ടിയിടിച്ചു; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

​തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര താരം മണിയൻപിള്ള രാജു സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ചു. തിരുവനന്തപുരം ക്ലബിന് മുന്നിലുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റോഡിലേക്ക് ഇറങ്ങിയ കാറിന്റെ മുൻവശത്ത് അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ പോയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

​തിരുവനന്തപുരം ക്ലബിൽ നിന്ന് മെയിൻ റോഡിലേക്ക് കടക്കാൻ ഇൻഡിക്കേറ്റർ ഇട്ട് കാർ നിർത്തിയിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഏതാനും വാഹനങ്ങൾ കടന്നുപോയ ശേഷം കാർ റോഡിലേക്ക് പകുതിയിലധികം പ്രവേശിച്ച സമയത്താണ് അമിതവേഗതയിലെത്തിയ ബൈക്ക് കാറിന്റെ മുൻവശത്ത് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾ റോഡിന്റെ മറുഭാഗത്തേക്ക് തെറിച്ചുവീണു. ആ സമയം എതിർദിശയിൽ മറ്റ് വാഹനങ്ങൾ വരാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

​അപകടത്തിൽ മണിയൻപിള്ള രാജുവിന്റെ കാറിന്റെ മുൻവശത്തെ ബമ്പർ പൂർണ്ണമായും തകർന്നു. എന്നാൽ, അപകടത്തിന് പിന്നാലെ പരിക്കേറ്റ യുവാക്കളെ റോഡിൽ ഉപേക്ഷിച്ച് താരം കാർ ഓടിച്ചുപോവുകയായിരുന്നു എന്ന് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. തുടർന്ന് നാട്ടുകാരാണ് പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരുകയാണ്