ബഡ്സ് സ്കൂളിന് വീഗാലാൻഡിന്റെ കൈത്താങ്ങ്, ഏഷ്യൻ ഗെയിംസ് ജേതാക്കളെ ആദരിച്ചു
വരാപ്പുഴ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിനായി വീഗാലാൻഡ് ഡെവലപ്പേഴ്സ് നൽകിയ 20 ലക്ഷം രൂപയുടെ ബസിന്റെ താക്കോൽദാനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് സ്വീകരണവും നൽകി.
വരാപ്പുഴ ബഡ്സ് സ്കൂളിന് 20 ലക്ഷം രൂപയുടെ ബസ് താക്കോൽദാനം നിർവഹിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ
എറണാകുളം:വരാപ്പുഴ:വരാപ്പുഴ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി വീഗാലാൻഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് (സി എസ് ആർ) ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ച് ലഭ്യമാക്കിയ പുതിയ ബസിന്റെ താക്കോൽദാനം മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിച്ചു.
വരാപ്പുഴ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഏഷ്യൻ ഗെയിംസ് ജേതാക്കൾക്കുള്ള സ്വീകരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ കുട്ടികൾക്ക് വിവിധ പ്രദേശങ്ങളിൽ നിന്നും സുരക്ഷിതമായി വിദ്യാലയത്തിലേക്ക് എത്തിച്ചേരാൻ പുതിയ വാഹനം ഏറെ സഹായകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബസ് ലഭ്യമാക്കാൻ സാമ്പത്തിക സഹായം നൽകിയ വിഗാലാൻഡ് ഡെവലപ്പേഴ്സിന് അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു.
പ്രമുഖ പിയാനിസ്റ്റും കീബോർഡിസ്റ്റും സംഗീതസംവിധായകനുമായ സ്റ്റീഫൻ ദേവസിയുടെ സാന്നിധ്യം ചടങ്ങിന്റെ ഗാംഭീര്യം വർധിപ്പിച്ചതായി വി.ഡി. സതീശൻ പറഞ്ഞു. സ്റ്റീഫൻ ദേവസിയുടെ ആരാധകനാണെന്നും അദ്ദേഹത്തെ വരാപ്പുഴയിലെ ചടങ്ങിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് മനു ഫ്രാൻസിസ്, ഏഷ്യൻ ഗെയിംസ് ടെക്നിക്കൽ ഒഫീഷ്യൽ ജോർജ്ജ് ഷിൻഡെ, കേരള ചലച്ചിത്ര അക്കാദമി അംഗമായി തിരഞ്ഞെടുക്കപ്പെട്ട നടൻ ധർമ്മജൻ ബോൾഗാട്ടി എന്നിവരെ ആദരിക്കുകയും വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.
വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് മേഴ്സി ജോണി സ്വാഗതം ആശംസിച്ചു. ഹാരിസ് ബീരാൻ എം.പി, വടക്കൻ പറവൂർ നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ വേവുകാട്ട്, വീഗാലാൻഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് ജനറൽ മാനേജർ ഗിരി എസ്. നായർ, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ദീപക് ജി, വരാപ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സാജൻ ചക്യത്ത്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സജീവ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി പി. പോളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി ജ. ജോമോൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസ എ എക്സ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി എം. റെജീന, വരാപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ ജി. വിനോദ് കുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
തൂവ്വൂർ മാമ്പ്രകുന്ന് എസ്.സി. നഗർ റോഡ് മന്ത്രി എ.പി. അനിൽകുമാർ നാടിന് സമർപ്പിച്ചു
സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 25 മുതൽ കോഴിക്കോട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും
വടവുകോട് ക്ഷീര കർഷക സംഗമം 2026 സംഘടിപ്പിച്ചു വി. പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു
ബഡ്സ് സ്കൂളിന് വീഗാലാൻഡിന്റെ കൈത്താങ്ങ്, ഏഷ്യൻ ഗെയിംസ് ജേതാക്കളെ ആദരിച്ചു
പറവൂർ ചിറ്റാറ്റുകരയിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു
ഭാവനാ റിലീസിന്റെ പുതിയ മിസ്റ്ററി ത്രില്ലർ ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തുന്ന ഭൗമ വരുന്നു