എറണാകുളത്ത് ഭിന്നശേഷിക്കാർക്കായി അൻപ് വീട് പദ്ധതി ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം
സാമൂഹ്യനീതി വകുപ്പ് എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്ന അൻപ് വീട് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ സ്ഥാപനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
അൻപ് വീട് പദ്ധതി അപേക്ഷ ക്ഷണിച്ചു
എറണാകുളം: ബുദ്ധിപരവും വളർച്ചാപരവുമായ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് സുരക്ഷിതവും മാന്യവുമായ താത്കാലിക സംരക്ഷണവും പരിചരണവും ഉറപ്പാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്ന 'അൻപ് വീട്' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
മാതാപിതാക്കൾക്കോ പരിചാരകർക്കോ ചികിത്സ, യാത്ര, അടിയന്തര സാഹചര്യം, വിശ്രമം എന്നിവ ആവശ്യമായി വരുന്ന അവസരങ്ങളിൽ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് സുരക്ഷിതമായ താമസവും പരിചരണവും ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച് പദ്ധതി നടപ്പിലാക്കാൻ താല്പര്യമുള്ള അനുയോജ്യമായ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ഭിന്നശേഷി കുടുംബങ്ങൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷ സമർപ്പിക്കേണ്ട
അവസാന തീയതി ഓഗസ്റ്റ് 31.
വിലാസം: ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം.
അപേക്ഷാ ഫോമും പദ്ധതിയുടെ കൂടുതൽ വിവരങ്ങളും sjd.kerala.gov.in ൽ ലഭിക്കും.ഫോൺ : 0484 2425377.
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഭൂമി കയ്യേറ്റം വ്യാജ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർക്ക് സസ്പെൻഷൻ
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു 
