കോഴിക്കോട്ട് വോട്ടെണ്ണൽ ദിനത്തിൽ നിരോധനാജ്ഞ പടക്കം വിൽപനയ്ക്ക് വിലക്ക്, വരണാധികാരികളെ മാറ്റില്ലെന്ന് കലക്ടർ

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പടക്കം വിൽപനയ്ക്ക് വിലക്കുണ്ട്. സ്ട്രോങ്ങ് റൂം വിവാദത്തിൽ വരണാധികാരികളെ മാറ്റില്ലെന്നും കലക്ടർ സ്നേഹിൽ കുമാർ സിങ് വ്യക്തമാക്കി.

കോഴിക്കോട്ട് വോട്ടെണ്ണൽ ദിനത്തിൽ നിരോധനാജ്ഞ പടക്കം വിൽപനയ്ക്ക് വിലക്ക്, വരണാധികാരികളെ മാറ്റില്ലെന്ന് കലക്ടർ
വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പടക്കം വിൽപനയ്ക്ക് വിലക്കുണ്ട്

​കോഴിക്കോട്ട് വോട്ടെണ്ണൽ ദിനത്തിൽ നിരോധനാജ്ഞ; പടക്കം വിൽപനയ്ക്ക് വിലക്ക്, വരണാധികാരികളെ മാറ്റില്ലെന്ന് കലക്ടർ

​കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ ജില്ലയിൽ സമാധാനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണലിനോടനുബന്ധിച്ചുള്ള വിജയാഘോഷങ്ങൾ അതിരുവിടാതിരിക്കാൻ കർശന ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി വോട്ടെണ്ണൽ ദിവസം ജില്ലയിൽ പടക്കം വിൽപന നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

​ആഘോഷങ്ങൾ നടത്തുന്നതിന് തടസ്സമില്ലെങ്കിലും, സംഘർഷ സാധ്യതയുണ്ടാക്കുന്ന രീതിയിൽ അതിരു കടന്നാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

​സ്ട്രോങ്ങ് റൂം വിവാദം: ചട്ടലംഘനമില്ലെന്ന് സ്ഥിരീകരണം

​പേരാമ്പ്ര, കൊയിലാണ്ടി സ്ട്രോങ്ങ് റൂമുകളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ യാതൊരുവിധ ചട്ടലംഘനവും നടന്നിട്ടില്ലെന്ന് കലക്ടർ വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങൾ പൂർണമായും സുരക്ഷിതമാണ്. സ്ട്രോങ്ങ് റൂമിന് സമീപം ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചു എന്ന പരാതി പരിശോധിച്ചുവെന്നും ക്രമക്കേടുകൾ നടന്നതായി ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

​കൊയിലാണ്ടി വരണാധികാരി സ്ട്രോങ്ങ് റൂമിനടുത്ത് എത്തിയത് പതിവ് പരിശോധനയുടെ ഭാഗമാണെന്നും ഇതിൽ അസ്വാഭാവികതയില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറിന്റെ മൊഴി ഉൾപ്പെടെ പരിശോധിച്ച ശേഷം, ആരോപണവിധേയരായ പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ തീരുമാനിച്ചു. ഇവർക്കെതിരെ മറ്റ് നടപടികളുണ്ടാകില്ലെന്നും തിരഞ്ഞെടുപ്പ് നടപടികളിൽ പൂർണ സുതാര്യത ഉറപ്പാക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.