ദുൽഖർ സൽമാന്റെ ജന്മദിനം: ആകാശംലോ ഒക താര യിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു
ദുൽഖർ സൽമാൻ നായകനാകുന്ന പവൻ സാദിനേനി ചിത്രമായ ആകാശംലോ ഒക താര യിലെ കൃഷ്ണ എന്ന കഥാപാത്രത്തിന്റെ പുതിയ പോസ്റ്റർ താരത്തിന്റെ ജന്മദിനത്തിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ദുൽഖർ സൽമാൻ നായകനാകുന്ന 'ആകാശംലോ ഒക താര'; കൃഷ്ണ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്ത്
കൊച്ചി: ജനപ്രിയ നായകൻ ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര'യിലെ (Aakasamlo Oka Tara) പുതിയ കാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. താരത്തിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഔദ്യോഗികമായി പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ 'കൃഷ്ണ' എന്ന കഥാപാത്രമായാണ് ദുൽഖർ സൽമാൻ എത്തുന്നതെന്ന് പോസ്റ്റർ വ്യക്തമാക്കുന്നു. ഇതിനോടൊപ്പം ചിത്രത്തിലെ ആദ്യ ഗാനമായ 'ചിട്ടി ചിട്ടി ചീമ'യും ഇന്ന് റിലീസ് ചെയ്യും.
പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവയുടെ സഹകരണത്തോടെ സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ പുതുമുഖ താരം സാത്വിക വീരവല്ലിയാണ് നായികയായി അഭിനയിക്കുന്നത്. വളരെ സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് ദുൽഖർ ചിത്രത്തിലെത്തുന്നതെന്നാണ് പുറത്തുവന്ന പോസ്റ്ററുകൾ നൽകുന്ന സൂചന.
മഹാനടി, സീത രാമം, ലക്കി ഭാസ്കർ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് ശേഷം തെലുങ്കിൽ ദുൽഖർ നായകനാകുന്ന പുതിയ ചിത്രമാണിത്. ഒരു ഫീൽ ഗുഡ് ഡ്രാമയായി ഒരുങ്ങുന്ന ഈ ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിൽ പാൻ ഇന്ത്യൻ തലത്തിലാണ് പ്രദർശനത്തിനെത്തുന്നത്. ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും.