ദുൽഖർ സൽമാൻ നഹാസ് ഹിദായത്ത് ചിത്രം ഐ ആം ഗെയിം സെക്കന്റ് ലുക്ക് പുറത്ത്

മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ സിനിമാ ലോകത്ത് 14 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ, ആരാധകർ ഏറെ കാത്തിരുന്ന ഐ ആം ഗെയിം2026 ഓണം റിലീസ് ലക്ഷ്യമിട്ട് ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ

ദുൽഖർ സൽമാൻ നഹാസ് ഹിദായത്ത് ചിത്രം ഐ ആം ഗെയിം സെക്കന്റ് ലുക്ക് പുറത്ത്
ദുൽഖർ സൽമാൻ നഹാസ് ഹിദായത്ത് ചിത്രം ഐ ആം ഗെയിം സെക്കന്റ് ലുക്ക് പുറത്ത്

​കൊച്ചി: മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ സിനിമാ ലോകത്ത് 14 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ, ആരാധകർ ഏറെ കാത്തിരുന്ന 'ഐ ആം ഗെയിം' (I Am Game) എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചോര പുരണ്ട മുഖവും കൈകളിൽ തോക്കുമായി നിൽക്കുന്ന ദുൽഖറിന്റെ മാസ്സ് ലുക്കാണ് പോസ്റ്ററിലുള്ളത്. 'ആർഡിഎക്സ്' എന്ന സൂപ്പർ ഹിറ്റിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ 40-ാം ചിത്രമാണ്.

​വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ നിർമ്മിക്കുന്നത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി 2026 ഓണത്തിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.

​അൻപറിവ് മാസ്റ്റേഴ്സിന്റെ ആക്ഷൻ വിരുന്ന്

കെജിഎഫ്, ലിയോ, സലാർ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് മാസ്റ്റേഴ്സ് ആണ് 'ഐ ആം ഗെയിം' എന്ന ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്നത്. ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്നു.