കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ നാളെ വിവിധ പരിപാടികളിൽ പങ്കെടുക്കും
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ; നാളെ വിവിധ പരിപാടികളിൽ പങ്കെടുക്കും
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാത്രി കേരളത്തിലെത്തും. ബിജെപിയുടെ നിർണ്ണായക യോഗങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നതിനായുള്ള സന്ദർശനത്തിനിടെ അദ്ദേഹം നാളെ പത്മനാഭസ്വാമി ക്ഷേത്ര ദർശനവും നടത്തും.
ഇന്ന് രാത്രി 10 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന കേന്ദ്രമന്ത്രിയെ ബിജെപി സംസ്ഥാന നേതാക്കൾ ചേർന്ന് സ്വീകരിക്കും. നാളെ രാവിലെ 10:30-ന് അദ്ദേഹം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. ഇതിനുശേഷം 11 മണിക്ക് കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന ബിജെപി സംസ്ഥാന ജനപ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും.
ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കേരള കൗമുദി സംഘടിപ്പിക്കുന്ന കോൺക്ലേവ് അമിത് ഷാ ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകുന്നേരം നാല് മണിക്ക് എൻഡിഎ നേതൃയോഗത്തിലും അഞ്ച് മണിക്ക് ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും പാർട്ടി സംവിധാനങ്ങളും സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ അദ്ദേഹം യോഗത്തിൽ നൽകും. പരിപാടികൾ പൂർത്തിയാക്കി നാളെ രാത്രി 7 മണിക്ക് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
