മികവിൻ്റെ അംഗീകാരം കോടനാട് പോലീസ് സ്റ്റേഷന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ്
മികച്ച സേവനവും ആധുനിക സൗകര്യങ്ങളും മുൻനിർത്തി കോടനാട് പോലീസ് സ്റ്റേഷന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചു. സർട്ടിഫിക്കറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത നിർവഹിച്ചു.
മികവിൻ്റെ അംഗീകാരം; കോടനാട് പോലീസ് സ്റ്റേഷന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ്
കോടനാട്: മികച്ച സേവനവും ആധുനിക സൗകര്യങ്ങളും മുൻനിർത്തി കോടനാട് പോലീസ് സ്റ്റേഷന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചു. സർട്ടിഫിക്കറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത നിർവഹിച്ചു. പെരുമ്പാവൂർ എ.എസ്.പി ഹാർദ്ദിക് മീണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജനസൗഹൃദപരമായ ഇടപെടലുകൾ, ഓഫിസിലെ മികച്ച ഭൗതിക സാഹചര്യങ്ങൾ, കേസന്വേഷണങ്ങളിലെ കൃത്യത, കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുള്ള കുറവ്, ഡിജിറ്റൽ സംവിധാനങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയവ പരിഗണിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ അംഗീകാരം സ്റ്റേഷനെ തേടിയെത്തിയത്. 1987-ൽ സ്ഥാപിതമായ കോടനാട് പോലീസ് സ്റ്റേഷൻ, അടിസ്ഥാന സൗകര്യ വികസനത്തിലും സേവന നിലവാരത്തിലും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.
ചടങ്ങിൽ കൂവപ്പടി പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് അരീയ്ക്കൽ, വാർഡ് മെമ്പർ ബിനു മാതം പറമ്പിൽ, ഡിവൈഎസ്പിമാരായ പി.എം ബൈജു, വി.ടി ഷാജൻ, ഐ.എസ്.ഒ പ്രതിനിധി എൻ.ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഇൻസ്പെക്ടർമാരായ എ.എസ് സരിൻ, അനിൽകുമാർ ടി.മേപ്പിള്ളി, സാം ജോസ്, ജി.പി മനു രാജ്, ടി.കെ.ജോസി, കെ.പി.ഒ.എ റൂറൽ സെക്രട്ടറി എം.വി സനിൽ, കെ.പി.എ സെക്രട്ടറി പി.എ ഷിയാസ്, എഎസ്.ഐ അനീഷ് കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
