രാഹുൽ മങ്കൂട്ടത്തിൽ പോലീസ് കസ്റ്റഡിയിൽ

രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും പോലീസ് കസ്റ്റഡിയിൽ നടപടി ബലാത്സംഗ പരാതിയിൽ ​

രാഹുൽ മങ്കൂട്ടത്തിൽ പോലീസ് കസ്റ്റഡിയിൽ
രാഹുൽ മങ്കൂട്ടത്തിൽ പോലീസ് കസ്റ്റഡിയിൽ

രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും പോലീസ് കസ്റ്റഡിയിൽ; നടപടി ബലാത്സംഗ പരാതിയിൽ

​പാലക്കാട്: ബലാത്സംഗം, ഗർഭച്ഛിദ്രത്തിനുള്ള പ്രേരണ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് യുവതി നൽകിയ പുതിയ പരാതിയിൽ രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച അർധരാത്രി 12.30-ഓടെ പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ നിന്നാണ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

​ഇ-മെയിൽ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നാടകീയ നീക്കങ്ങൾ. ഹോട്ടലിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത ശേഷമാണ് രാഹുൽ താമസിച്ചിരുന്ന മുറിയിലേക്ക് എത്തിയത്. ഈ സമയം പേഴ്സണൽ സ്റ്റാഫ് കൂടെയുണ്ടായിരുന്നില്ല. രാഹുൽ താമസിച്ചിരുന്ന 2002-ാം നമ്പർ മുറി പോലീസ് സീൽ ചെയ്തു. കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതായാണ് സൂചന.

​രണ്ടുദിവസമായി പാലക്കാട് വിവിധ ക്ഷേത്രച്ചടങ്ങുകളിൽ പങ്കെടുത്തു വരികയായിരുന്നു രാഹുൽ. സമാനമായ ആരോപണങ്ങളിൽ രാഹുലിനെതിരെ നിലവിൽ മൂന്ന് കേസുകളാണുള്ളത്. ആദ്യ കേസിൽ ഹൈക്കോടതി അറസ്റ്റ് തടയുകയും രണ്ടാമത്തെ കേസിൽ വിചാരണക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു