രൺവീർ സിംഗിന്റെ മാസ്സ് ആക്ഷൻ സ്പൈ ത്രില്ലർ ധുരന്ധർ പ്രതികാരം മലയാളം ട്രെയ്‌ലർ പുറത്തിറങ്ങി

ആദിത്യ ധർ സംവിധാനം ചെയ്യുന്ന രൺവീർ സിംഗ് ചിത്രം ധുരന്ധർ പ്രതികാരം മലയാളം ട്രെയ്‌ലർ പുറത്ത്. 2026 മാർച്ച് 19 ന് ചിത്രം തിയേറ്ററുകളിലെത്തും.

രൺവീർ സിംഗിന്റെ മാസ്സ് ആക്ഷൻ സ്പൈ ത്രില്ലർ ധുരന്ധർ പ്രതികാരം മലയാളം ട്രെയ്‌ലർ പുറത്തിറങ്ങി
രൺവീർ സിംഗിന്റെ മാസ്സ് ആക്ഷൻ സ്പൈ ത്രില്ലർ; 'ധുരന്ധർ പ്രതികാരം' മലയാളം ട്രെയ്‌ലർ പുറത്തിറങ്ങി

'ഇനി പാകിസ്ഥാന്റെ ഭാവി ഇന്ത്യ തീരുമാനിക്കും'; രൺവീർ സിംഗ് ചിത്രം 'ധുരന്ധർ പ്രതികാരം' മലയാളം ട്രെയ്‌ലർ പുറത്ത്

​കൊച്ചി: ഇന്ത്യൻ സിനിമ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രൺവീർ സിംഗ് ചിത്രം 'ധുരന്ധർ പ്രതികാരം' (Dhurandhar Prathikaram) സിനിമയുടെ മലയാളം ട്രെയ്‌ലർ പുറത്തിറങ്ങി. ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യ ധർ ആണ്. തകർപ്പൻ ആക്ഷൻ രംഗങ്ങളും തീപാറുന്ന സംഭാഷണങ്ങളും കോർത്തിണക്കിയ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

​ആദിത്യ ധർ സംവിധാനം ചെയ്ത 'ദുരന്ധർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ഇത് എത്തുന്നത്. ജസ്കിരത് സിംഗ് രംഗി, ഹംസ എന്നീ ഇരട്ട വേഷങ്ങളിലാണ് രൺവീർ സിംഗ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പാക്കിസ്ഥാനിൽ ഇന്ത്യൻ ചാരനായി പ്രവർത്തിക്കുന്ന ജസ്കിരത് സിംഗിന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളും പ്രതികാരവുമാണ് രണ്ടാം ഭാഗത്തിന്റെ ഇതിവൃത്തം.

​പ്രമുഖ താരനിര

​രൺവീർ സിംഗിനൊപ്പം ഇന്ത്യൻ സിനിമയിലെ വൻ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്:

​ആർ മാധവൻ: തന്ത്രജ്ഞനായ അജയ് സന്യാൽ.

​അർജുൻ രാംപാൽ: ഐഎസ്ഐ മേജർ ഇഖ്ബാൽ.

​സഞ്ജയ് ദത്ത്: എസ്പി ചൗധരി അസ്ലാം.

​അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

​ഹിന്ദി പതിപ്പിന്റെ ട്രെയ്‌ലറിന് ലഭിച്ച ആഗോള സ്വീകാര്യത മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക പതിപ്പുകൾക്കും ലഭിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഒരു സ്പൈ ത്രില്ലറിന് വേണ്ട എല്ലാ ചേരുവകളും ഉൾപ്പെടുത്തിയ ചിത്രം 2026 മാർച്ച് 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

​ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ, ആദിത്യ ധർ എന്നിവർ ചേർന്നാണ്