പെരുമ്പളം ദ്വീപിന്റെ ചരിത്രം വെള്ളിത്തിരയിലേക്ക് പി.ആർ. സുമേരന്റെ ഗോഡ്‌സ് ഓൺ ഐലന്റ് മാർച്ച് 10 ന് തുടങ്ങും
കൈതപ്പുഴ കായലിന്റെ മടിത്തട്ടിലെ കൊച്ചുദ്വീപായ പെരുമ്പളത്തിന്റെ ഹൃദയമിടിപ്പും അതിജീവനത്തിന്റെ പോരാട്ടങ്ങളും ഇനി വെള്ളിത്തിരയിൽ
പെരുമ്പളം ദ്വീപിന്റെ അതിജീവന ചരിത്രം വെള്ളിത്തിരയിലേക്ക്; 'ഗോഡ്‌സ് ഓൺ ഐലന്റ്' ചിത്രീകരണം മാർച്ച് 10-ന് ആരംഭിക്കും
ആലപ്പുഴ: കൈതപ്പുഴ കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം ഗ്രാമത്തിന്റെ അതിജീവനത്തിന്റെയും സംസ്‌കാരത്തിന്റെയും കഥ പറയുന്ന 'ഗോഡ്‌സ് ഓൺ ഐലന്റ്' (God's Own Island) എന്ന ഡോക്യുമെന്ററി ചിത്രീകരണം മാർച്ച് 10-ന് ആരംഭിക്കുന്നു. മാധ്യമപ്രവർത്തകനും സിനിമാ പി.ആർ.ഒയുമായ പി.ആർ. സുമേരൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
മാർച്ച് 10 ചൊവ്വാഴ്ച രാവിലെ 11-ന് പെരുമ്പളം അരയുകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് സ്വിച്ച് ഓൺ കർമ്മവും ചിത്രീകരണവും നടക്കും. രാഷ്ട്രീയ-സാമൂഹിക-ചലച്ചിത്ര മേഖലയിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
ശ്രിയ ക്രിയേഷൻസിന്റെ ബാനറിൽ പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു കൊച്ചു ദ്വീപ് നിവാസികളുടെ ജീവിതം, അവിടുത്തെ ഭൂപ്രകൃതി, വികസന ചരിത്രം, തനതായ സംസ്‌കാരം എന്നിവയെല്ലാം കോർത്തിണക്കിയാണ് ഡോക്യുമെന്ററി ഒരുങ്ങുന്നത്.
അണിയറപ്രവർത്തകർ:
നിർമ്മാണം: പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ്
രചന, സംവിധാനം: പി.ആർ. സുമേരൻ
പ്രൊജക്റ്റ് ഡിസൈനർ: ഡോ. ശ്രീചിത്ര പ്രദീപ്
തിരക്കഥ: സജീവ് പ്രഭാകരൻ
ക്രിയേറ്റീവ് ഹെഡ്: എം.ടി. അപ്പൻ
ക്യാമറ: നിത്യാനന്ദ ജഗൻ
പബ്ലിസിറ്റി ഡിസൈൻസ്: പി.ആർ. മീഡിയ
പെരുമ്പളത്തിന്റെ വൈവിധ്യമാർന്ന ചരിത്രത്തിലൂടെയുള്ള യാത്രയാകും ഈ ഡോക്യുമെന്ററിയെന്ന് അണിയറപ്രവർത്തകർ അറിയിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
