സൈജു കുറുപ്പ് സാഗർ ചിത്രം കൊച്ചിയിൽ തുടക്കമായി അരുൺ ഗോപി എക്സൈറ്റ്മെന്റ്സ് ബാനറിൽ

സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കൊച്ചിയിൽ നടന്നു. അരുൺ ഗോപി എക്സൈറ്റ്മെന്റ്സിന്റെ ബാനറിൽ അരുൺ ഗോപിയാണ് ചിത്രം നിർമ്മിക്കുന്നത്.

സൈജു കുറുപ്പ് സാഗർ ചിത്രം കൊച്ചിയിൽ തുടക്കമായി അരുൺ ഗോപി എക്സൈറ്റ്മെന്റ്സ് ബാനറിൽ
കൊച്ചി അഞ്ചുമന ദേവി ക്ഷേത്രത്തിൽ വെച്ചു നടന്ന ചടങ്ങിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. നിതീഷ് എസ്. നായർ ആദ്യ ക്ലാപ് അടിച്ചു.
സൈജു കുറുപ്പ് സാഗർ ചിത്രം കൊച്ചിയിൽ തുടക്കമായി അരുൺ ഗോപി എക്സൈറ്റ്മെന്റ്സ് ബാനറിൽ
സൈജു കുറുപ്പ് സാഗർ ചിത്രം കൊച്ചിയിൽ തുടക്കമായി അരുൺ ഗോപി എക്സൈറ്റ്മെന്റ്സ് ബാനറിൽ
സൈജു കുറുപ്പ് സാഗർ ചിത്രം കൊച്ചിയിൽ തുടക്കമായി അരുൺ ഗോപി എക്സൈറ്റ്മെന്റ്സ് ബാനറിൽ
സൈജു കുറുപ്പ് സാഗർ ചിത്രം കൊച്ചിയിൽ തുടക്കമായി അരുൺ ഗോപി എക്സൈറ്റ്മെന്റ്സ് ബാനറിൽ
സൈജു കുറുപ്പ് സാഗർ ചിത്രം കൊച്ചിയിൽ തുടക്കമായി അരുൺ ഗോപി എക്സൈറ്റ്മെന്റ്സ് ബാനറിൽ

സൈജു കുറുപ്പ്-സാഗർ ചിത്രം കൊച്ചിയിൽ തുടക്കമായി; അരുൺ ഗോപി എക്സൈറ്റ്മെന്റ്സ് ബാനറിൽ നിർമ്മാണം

കൊച്ചി: സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സാഗർ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. കൊച്ചി അഞ്ചുമന ദേവി ക്ഷേത്രത്തിൽ വെച്ചു നടന്ന ചടങ്ങിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. നിതീഷ് എസ്. നായർ ആദ്യ ക്ലാപ് അടിച്ചു.

​അരുൺ ഗോപി എക്സൈറ്റ്മെന്റ്‌സിന്റെ ബാനറിൽ പ്രശസ്ത സംവിധായകൻ അരുൺ ഗോപിയാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ബാനറിൽ അദ്ദേഹം നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഹാസ്യത്തിനും രസകരമായ സംഭവവികാസങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു ഫൺ റൈഡ് ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

​സായ് കുമാർ, ധ്യാൻ ശ്രീനിവാസൻ, റിയ ജിത്തു, ജയകൃഷ്ണൻ, ഹരിശ്രീ അശോകൻ, അഭിരാം രാധാകൃഷ്ണൻ, അൽത്താഫ് സലിം, വിൻസി അലോഷ്യസ്, ശങ്കർ രാമകൃഷ്ണൻ, രാജേഷ് ശർമ്മ, മധുപാൽ, ഷാൻ റഹ്മാൻ, ഷാജു ശ്രീധർ, ഉത്തര ഉണ്ണി, ആൽഫി പഞ്ഞിക്കാരൻ, ശ്രീരേഖ, അഖിൽ, ഷമീർ ഖാൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

​സനീഷ് സ്റ്റാൻലിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. രതീഷ് രാജ് എഡിറ്റിംഗും സനൽ ദേവ് സംഗീത സംവിധാനവും കൈകാര്യം ചെയ്യുന്നു. കലാസംവിധാനം: ജീമോൻ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സ്വേതിൻ വി, പ്രൊഡക്ഷൻ കൺട്രോളർ: ഷിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ്: അരുൺ ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോദ് വേണുഗോപാൽ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, പിആർഒ: ശബരി. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.