മോഹൻലാൽ അനൂപ് സത്യൻ ചിത്രം L368 ന് തുടക്കമായി പൂജ കൊച്ചിയിൽ നടന്നു
അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം L368 ൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ആശിർവാദ് സിനിമാസും ബിനു ജോർജ് അലക്‌സാണ്ടർ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മോഹൻലാൽ - അനൂപ് സത്യൻ ചിത്രം 'L368'ന് തുടക്കമായി; പൂജ കൊച്ചിയിൽ നടന്നു
കൊച്ചി: മോഹൻലാൽ - അനൂപ് സത്യൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം 'L368'ൻ്റെ ചിത്രീകരണത്തിന് പ്രൗഢഗംഭീരമായ തുടക്കം. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന പ്രൗഢമായ പൂജ ചടങ്ങിൽ അണിയറപ്രവർത്തകരും സിനിമാ രംഗത്തെ പ്രമുഖരും ബന്ധുമിത്രാദികളും ചേർന്ന് ഭദ്രദീപം കൊളുത്തി.
ശ്രീ പി.ജി. ജോർജും ശ്രീമതി കുഞ്ഞൂഞ്ഞമ്മ ജോർജും ചേർന്ന് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ച ചടങ്ങിൽ നടൻ മോഹൻലാൽ ഫസ്റ്റ് ക്ലാപ്പ് നൽകി. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ചിത്രം ബിനു ജോർജ് അലക്‌സാണ്ടർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബിനു ജോർജ് അലക്‌സാണ്ടറാണ് നിർമ്മിക്കുന്നത്.
'വരനെ ആവശ്യമുണ്ട്' എന്ന ആദ്യ ചിത്രത്തിന് ശേഷം ആറു വർഷത്തെ ഇടവേള കഴിഞ്ഞ് താൻ ഏറ്റവും അധികം ആരാധിക്കുന്ന നടൻ മോഹൻലാലിനൊപ്പം ഒരു ചിത്രം ചെയ്യാൻ സാധിച്ചതിൻ്റെ സന്തോഷം സംവിധായകൻ അനൂപ് സത്യൻ പങ്കുവെച്ചു. എല്ലാ ജോണറുകളിലൂടെയും സഞ്ചരിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യൻ അന്തിക്കാട്, ജൂഡ് ആൻ്റണി ജോസഫ്, മുകേഷ്, ടൊവിനോ തോമസ്, ആശിഷ് ജോ ആൻ്റണി, സംഗീത് പ്രതാപ്, ജെയ്ക്‌സ് ബിജോയ്, ആൻ്റണി പെരുമ്പാവൂർ, ബിനു ജോർജ് അലക്‌സാണ്ടർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് തിയേറ്റർ ആർട്ടിസ്റ്റുകൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ഇവ തെന്നൽ, മുകേഷ്, അജു വർഗീസ്, സംഗീത് പ്രതാപ്, രാജേഷ് മാധവൻ എന്നിവരും അണിനിരക്കുന്നുണ്ട്. കൊച്ചിയിൽ തുടക്കമിട്ട ചിത്രീകരണത്തിന് ശേഷം ഇടുക്കി, മംഗലാപുരം ഉൾപ്പെടെ കർണാടകയിലെ വിവിധ ലൊക്കേഷനുകളിലായി സിനിമ പൂർത്തിയാകും.
അണിയറപ്രവർത്തകർ:
ഗാനരചന: കൈതപ്രം
സംഗീതം: ജെയ്ക്‌സ് ബിജോയ്
ഛായാഗ്രഹണം: ഷഹ്‌നാസ് ജലാൽ
കലാസംവിധാനം: പ്രശാന്ത് മാധവൻ
കോസ്റ്റ്യൂം: സുജിത് സുധാകർ
മേക്കപ്പ്: സജീവ് സജി
സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ
വി.എഫ്.എക്‌സ്: വിഷ്ണു പിഷാരടി
ആക്ഷൻ: സ്റ്റണ്ട് സെൽവ
ഡിസൈൻ: ഈസ്തറ്റിക് കുഞ്ഞമ്മ
ചീഫ് അസോസിയേറ്റ് ഡയറക്ടർ: അതുല്യ മധു
പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്
ആശിർവാദ് റിലീസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.
ചികിത്സാരംഗത്തെ ചൂഷണം അവസാനിപ്പിക്കാൻ പൊതുസമൂഹം ഒന്നിച്ചുനിൽക്കണം മുഖ്യമന്ത്രി വി.ഡി. സതീശൻ
ലഹരിക്കെതിരെ ജനകീയ മുന്നേറ്റവുമായി മൂവാറ്റുപുഴ നഗരസഭ നടൻ ആസിഫ് അലി ഫ്ലാഗ് ഓഫ് ചെയ്തു
ലഹരിക്കടിമപ്പെടുന്ന പോലീസുകാർ സർവീസിൽ ഉണ്ടാകില്ല ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
മോഹൻലാൽ അനൂപ് സത്യൻ ചിത്രം L368 ന് തുടക്കമായി പൂജ കൊച്ചിയിൽ നടന്നു
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത വേണം മന്ത്രി റോജി എം. ജോൺ
ദുൽഖർ ആരാധകർക്കായി പുതിയ സമ്മാനം; ‘ആകാശംലോ ഒക താര’യിലെ ‘കണ്ണേ കണ്ണേ’ ലിറിക്കൽ വീഡിയോ എത്തി