ശംഖുമുദ്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു സംവിധായകൻ ടി.എസ് സുരേഷ് ബാബു ഉദ്ഘാടനം നിർവ്വഹിച്ചു
കല, സാഹിത്യം, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിലെ പ്രതിഭകൾക്കുള്ള 2026 ലെ ശംഖുമുദ്ര പുരസ്‌കാരങ്ങൾ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ടി.എസ് സുരേഷ് ബാബു വിതരണം ചെയ്തു.
ശംഖുമുദ്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു; 49 പ്രതിഭകൾ ആദരവ് ഏറ്റുവാങ്ങി
തിരുവനന്തപുരം: കല, സാഹിത്യം, ആരോഗ്യം, വിദ്യാഭ്യാസം, ചലച്ചിത്രം, കൃഷി, അധ്യാപനം, വ്യവസായം തുടങ്ങിയ വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച പ്രതിഭകൾക്കുള്ള 2026-ലെ ശംഖുമുദ്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ജൂൺ 14-ന് തിരുവനന്തപുരം വൈ.എം.സി.എ (YMCA) ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ. ടി.എസ് സുരേഷ് ബാബു പുരസ്‌കാര വിതരണം നിർവ്വഹിച്ചു. വിവിധ മേഖലകളിൽ നിന്നായി നാൽപ്പത്തിയൊൻപതോളം പ്രതിഭകളാണ് ഇത്തവണ പുരസ്‌കാരം ഏറ്റുവാങ്ങിയത്.
ചലച്ചിത്ര-സീരിയൽ താരം ശ്രീ. വഞ്ചിയൂർ പ്രവീൺ കുമാർ, ചലച്ചിത്ര-ടെലിവിഷൻ നാടക സംവിധായകൻ ശ്രീ. സി.വി പ്രേംകുമാർ, ചലച്ചിത്ര-ടെലിവിഷൻ നടൻ ശ്രീ. രാജ്മോഹൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ഫിലിം പി.ആർ.ഒ-യും ഫെഫ്ക പി.ആർ.ഒ യൂണിയൻ ജനറൽ സെക്രട്ടറിയുമായ ശ്രീ. അജയ് തുണ്ടത്തിൽ, ചലച്ചിത്ര-ടെലിവിഷൻ നടൻ ശ്രീ. ഹരി സർഗ്ഗം, ചലച്ചിത്ര-ടെലിവിഷൻ താരം ശ്രീമതി ദീപ ഷാനു എന്നിവരും ചടങ്ങിൽ ആശംസകൾ നേർന്നു.
പുലരി ടി.വി സി.ഇ.ഒ ജിട്രസ് യോഹന്നാൻ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ചു സംസാരിച്ചു. അവാർഡ് ദാന ചടങ്ങിന് മാറ്റുകൂട്ടി പ്രമുഖ ഗായകർ പങ്കെടുത്ത സംഗീതവിരുന്നും അരങ്ങേറി.
കഴിഞ്ഞ ഒമ്പത് വർഷമായി ദൃശ്യമാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സിനിമ ന്യൂസ് ആൻഡ് എന്റർടൈൻമെന്റ് ഐ.പി.ടി.വി ചാനലായ 'പുലരി ടി.വി'യാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ചലച്ചിത്ര, ഷോർട്ട് ഫിലിം, ടെലിവിഷൻ പ്രതിഭകൾക്കായി 'ഇന്റർനാഷണൽ പുലരി ടി.വി അവാർഡ്' സംഘടിപ്പിച്ചു വരുന്ന പുലരി ടി.വി, കഴിഞ്ഞ വർഷം മുതലാണ് വിവിധ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനായി 'ശംഖുമുദ്ര പുരസ്‌കാരം' കൂടി ആരംഭിച്ചത്