അവാർഡിന് ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ വേടൻ
ഈ അവാർഡിന് ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ വേദിയിൽ വികാരാധീനനായി വേടൻ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം സ്വന്തമാക്കി റാപ്പർ വേടൻ.
ഈ അവാർഡിന് ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ'; വേദിയിൽ വികാരാധീനനായി വേടൻ
കൊച്ചി: മഞ്ഞുമ്മൽ ബോയ്സിലെ ഹിറ്റ് ഗാനം 'കുതന്ത്രം' (വിയർപ്പ് തുന്നിയിട്ട കുപ്പായം) എന്ന വരികളിലൂടെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം സ്വന്തമാക്കി റാപ്പർ വേടൻ. പുരസ്കാര വേദിയിൽ തന്റെ പിതാവിനെ സാക്ഷിനിർത്തി വേടൻ നടത്തിയ പ്രസംഗം കാണികളുടെയും സോഷ്യൽ മീഡിയയുടെയും ഹൃദയം കവരുകയാണ്.
താൻ ഇന്ന് ഈ നിലയിൽ നിൽക്കാൻ ഒരേയൊരു കാരണക്കാരൻ തന്റെ അപ്പനാണെന്ന് വേടൻ പറഞ്ഞു. സ്വന്തം ആരോഗ്യവും താല്പര്യങ്ങളും മാറ്റിവെച്ച് തന്നെ വളർത്താനായി അദ്ദേഹം ഒരുപാട് അധ്വാനിച്ചിട്ടുണ്ട്. ജീവിതത്തിൽ ആദ്യമായാണ് അപ്പൻ വെള്ളമുണ്ടും പുതിയ വസ്ത്രങ്ങളും ധരിച്ച് ഇത്ര സുന്ദരനായി ഒരുങ്ങി വരുന്നത് താൻ കാണുന്നതെന്ന് വികാരാധീനനായി വേടൻ കൂട്ടിച്ചേർത്തു. അപ്പനെ വേദിയിലേക്ക് ക്ഷണിച്ചാണ് അദ്ദേഹം തന്റെ നന്ദി രേഖപ്പെടുത്തിയത്.
പുരസ്കാര നേട്ടത്തിന് ശേഷം തന്റെ ഗാനത്തിലെ വരികൾ വേദിയിൽ ആലപിച്ച വേടൻ, മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സംവിധായകൻ ചിദംബരത്തോടും മറ്റ് അണിയറപ്രവർത്തകരോടുമുള്ള നന്ദിയും പ്രകടിപ്പിച്ചു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
