മുതിർന്ന പൗരന്മാർക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ കോഴിക്കോട്ട് ബോധവൽക്കരണ ദിനാചരണം ഗ്ലൂക്കോമീറ്റർ വിതരണം ചെയ്തു
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്കെതിരെയുള്ള അതിക്രമ വിരുദ്ധ ബോധവൽക്കരണ ദിനം സംഘടിപ്പിച്ചു. അഡ്വ. കെ ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മുതിർന്ന പൗരന്മാർക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു
കോഴിക്കോട്: ലോക മുതിർന്ന പൗരൻമാരോടുള്ള അതിക്രമ വിരുദ്ധ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത്, ജില്ലാ സാമൂഹിക നീതി ഓഫീസ്, ജില്ലാ സാമൂഹിക സുരക്ഷാ മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അഡ്വ. കെ. ജയന്ത് എം.എൽ.എ നിർവഹിച്ചു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കലക്ടർ മാളവിക ജി. നായർ മുഖ്യാതിഥിയായിരുന്നു. വയോജനങ്ങൾക്കായുള്ള ഗ്ലൂക്കോമീറ്റർ വിതരണത്തിന്റെ ഉദ്ഘാടനവും, ആനയാംകുന്ന് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. വോളന്റിയർമാർ തയ്യാറാക്കിയ രക്തഗ്രൂപ്പ് ഡയറക്ടറിയുടെ പ്രകാശനവും ചടങ്ങിൽ അസിസ്റ്റന്റ് കലക്ടർ നിർവഹിച്ചു.
മുതിർന്ന പൗരന്മാരുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പുവരുത്തുന്നതിനായുള്ള പ്രതിജ്ഞ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബൽക്കീസ് ടീച്ചർ ചൊല്ലിക്കൊടുത്തു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ബാലാമണി ടീച്ചർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം കെ. കെ. ദിനേശൻ മാസ്റ്റർ, ജില്ലാ സാമൂഹിക നീതി ഓഫീസർ എം. അഞ്ജു മോഹൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സാമൂഹിക സുരക്ഷാ മിഷൻ റീജണൽ ഡയറക്ടർ ഡോ. പി. സി. സൗമ്യ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. കെ. മുരളി, വയോജന കൗൺസിൽ അംഗങ്ങളായ കെ. എം. ജയരാജൻ, കെ. കെ. സി. പിള്ള, കെ. ബാലകൃഷ്ണൻ, സി. ചന്ദ്രശേഖരൻ, സാമൂഹിക നീതി ഓഫീസ് സീനിയർ സൂപ്രണ്ട് സി. സമീർ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസുകൾക്ക് കോഴിക്കോട് ഇംഹാൻസ് ജെറിയാട്രിക് സൈക്യാട്രിസ്റ്റ് ഷീബ നായനാർ, കോഴിക്കോട് മെയിന്റനൻസ് ട്രൈബ്യൂണൽ കൺസിലിയേഷൻ ഓഫീസർ അഡ്വ. കെ. മോഹനൻ, കെ.എസ്.എസ്.എം പ്രോഗ്രാം കോഓഡിനേറ്റർ മുഹമ്മദ് ഫൈസൽ എന്നിവർ നേതൃത്വം നൽകി.