ലഹരിമുക്ത വൈപ്പിൻ കോളേജ് വിദ്യാർഥികൾക്കായി മിനി മാരത്തോൺ സംഘടിപ്പിച്ചു
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ ലഹരിമുക്ത വൈപ്പിൻ സമഗ്ര പദ്ധതിയുടെ ഭാഗമായി ഓപ്പറേഷൻ തൂഫാൻ വൈപ്പിൻ മിനി മാരത്തോൺ സംഘടിപ്പിച്ചു. കോളേജ് വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
ലഹരിമുക്ത വൈപ്പിൻ പദ്ധതിയുടെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിച്ചു
കൊച്ചി: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ലഹരിമുക്ത വൈപ്പിൻ സമഗ്ര പദ്ധതിയുടെ ഭാഗമായി മിനി മരത്തോൺ സംഘടിപ്പിച്ചു. കോളേജ് വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ലക്ഷ്യമിട്ട് അയ്യമ്പിള്ളി റൂറൽ അക്കാദമി ഫോർ മാനേജ്മെന്റ് സ്റ്റഡീസുമായി സഹകരിച്ചാണ് മാരത്തോൺ സംഘടിപ്പിച്ചത്. 'ഓപ്പറേഷൻ തൂഫാൻ വൈപ്പിൻ' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
മാരത്തോൺ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെന്നി ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർ സഞ്ജയ് റാംസ്, കോളേജ് എച്ച്ഒഡി ഷെറ സുരേഷ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 6.30ന് കോളേജിൽ നിന്ന് ആരംഭിച്ച മാരത്തോൺ പള്ളത്താംകുളങ്ങര അമ്പലപ്പറമ്പിലൂടെ സഞ്ചരിച്ച് കോളേജിൽ സമാപിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോളേജിൽ ഫ്ലാഷ് മോബ്, സെമിനാറുകൾ, ജനകീയ കൂട്ടായ്മകൾ ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്.
എക്സൈസ് പ്രിവന്റീവ് ഓഫീസർ ടി എസ് ശ്രീരാജ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാധിക സതീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. മനാഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സുലേഖ, ഐസിഡിഎസ് വൈപ്പിൻ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ പി ബി ഐശ്വര്യ, കോളേജ് അധികൃതർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
അമേയ പി. അരുൺ കുട്ടികളുടെ പ്രധാനമന്ത്രി, ശിവഗംഗ എസ്. നായർ പ്രസിഡൻ്റ്
ലഹരിമുക്ത വൈപ്പിൻ കോളേജ് വിദ്യാർഥികൾക്കായി മിനി മാരത്തോൺ സംഘടിപ്പിച്ചു
സംസ്ഥാന സ്കൂൾ കായികമേള ട്രാക്കിലെ ആവേശം വാനോളമുയർത്തി ആറ് വേറിട്ട ശബ്ദങ്ങൾ
25,000 രൂപയ്ക്ക് നവജാതശിശുക്കളെ വാങ്ങി ലക്ഷങ്ങൾക്ക്മറിച്ചുവിൽക്കുന്ന റാക്കറ്റ്
മാറഞ്ചേരിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കോള്‍ തണ്ണീര്‍ത്തട വിനോദ വിജ്ഞാന കേന്ദ്രം വരുന്നു
സംസ്ഥാന സ്കൂള്‍ കായികമേള കായികതാരങ്ങള്‍ക്ക് ഊര്‍ജ്ജമായി പഴയിടത്തിന്റെ ഭക്ഷണവിരുന്ന്