പഠനമുറിയിൽ ഇനി സാരിയുടുത്ത എ.ഐ ടീച്ചർ

അധ്യാപകർ ക്ലാസിലില്ലെങ്കിലും ഇനി കുട്ടികളുടെ പഠനം മുടങ്ങില്ല. കൊച്ചിയിൽ നടക്കുന്ന 38 ാമത് കേരള സയൻസ് കോൺഗ്രസ് എക്സിബിഷനിലാണ്

പഠനമുറിയിൽ ഇനി സാരിയുടുത്ത എ.ഐ ടീച്ചർ
പഠനമുറിയിൽ ഇനി സാരിയുടുത്ത എ.ഐ ടീച്ചർ വിസ്മയമായി 'എഡ്യൂ ബോട്ട്'

പഠനമുറിയിൽ ഇനി സാരിയുടുത്ത എ.ഐ ടീച്ചർ; വിസ്മയമായി 'എഡ്യൂ ബോട്ട്'

​കൊച്ചി: അധ്യാപകർ ക്ലാസിലില്ലെങ്കിലും ഇനി കുട്ടികളുടെ പഠനം മുടങ്ങില്ല. കൊച്ചിയിൽ നടക്കുന്ന 38-ാമത് കേരള സയൻസ് കോൺഗ്രസ് എക്സിബിഷനിലാണ് പഠനരംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിടുന്ന 'എഡ്യൂ ബോട്ട്' (Edu Bot) എന്ന വെർച്വൽ എ.ഐ ടീച്ചർ താരമാകുന്നത്. മലപ്പുറം കക്കോവ് പി.എം.എസ്.എ പിടിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ എ. ആഗ്‌നേയ്, പി.സി. ഹസീഫ് മുഹമ്മദ്, എ. നിരഞ്ജൻ, കെ. അർചിത് പ്രകാശ് എന്നിവരാണ് ഈ നൂതന സാങ്കേതികവിദ്യയുടെ പിന്നിൽ.

​സാരിയുടുത്തു നിൽക്കുന്ന രൂപത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ എ.ഐ ടീച്ചറെ ലോകത്ത് എവിടെയിരുന്നും നിയന്ത്രിക്കാൻ സാധിക്കുമെന്നതാണ് പ്രധാന പ്രത്യേകത. അധ്യാപകർക്കായി പ്രത്യേകം തയ്യാറാക്കിയ 'എഡ്യൂ കണക്ട്' മൊബൈൽ ആപ്പ് വഴിയാണ് ഇതിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. എച്ച്.ടി.എം.എൽ, സി.എസ്.എസ്, ജാവ സ്ക്രിപ്റ്റ് തുടങ്ങിയ ആധുനിക വെബ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് എഡ്യൂ ബോട്ടിന്റെ ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചത്.

​പ്രധാന സവിശേഷതകൾ:

​വിദൂര നിയന്ത്രണം: അധ്യാപകർക്ക് വീട്ടിലിരുന്ന് തന്നെ ആപ്പ് വഴി ക്ലാസുകൾ നിയന്ത്രിക്കാനും നോട്ടുകൾ അപ്‌ലോഡ് ചെയ്യാനും സാധിക്കും.

​സ്മാർട്ട് അറ്റൻഡൻസ്: റേഡിയോ ഫ്രീക്വൻസി ഐഡി (RFID) സ്കാൻ ചെയ്ത് വിദ്യാർത്ഥികളുടെ ഹാജർ രേഖപ്പെടുത്താം.

​വോയ്‌സ് അസിസ്റ്റന്റ്: കുട്ടികളുടെ സംശയങ്ങൾക്ക് തൽക്ഷണം മറുപടി നൽകുന്ന വോയ്‌സ് അസിസ്റ്റന്റ് സംവിധാനം.

​ഡിജിറ്റൽ വൈറ്റ് ബോർഡ്: മൊബൈലിൽ എഴുതുന്ന കാര്യങ്ങൾ പ്രൊജക്ടർ വഴി ഡിജിറ്റൽ ബോർഡിൽ പ്രദർശിപ്പിക്കാം.

​രക്ഷിതാക്കൾക്കുള്ള സൗകര്യം: കുട്ടികളുടെ പഠന പുരോഗതിയും സ്കൂൾ വാർത്തകളും രക്ഷിതാക്കൾക്ക് ആപ്പ് വഴി തത്സമയം അറിയാം.

​കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിച്ച എക്സിബിഷനിൽ ഈ കൊച്ചു മിടുക്കരുടെ കണ്ടുപിടുത്തം വലിയ ജനശ്രദ്ധയാണ് നേടുന്നത്