യുവാവിനെ കൊലപ്പെടുത്താൻ ശ്രമം രണ്ടുപേർ അറസ്റ്റിൽ
യുവാവിനെ കൊലപ്പെടുത്താൻ ശ്രമം രണ്ടുപേർ അറസ്റ്റിൽ മുൻവൈരാഗ്യത്തെത്തുടർന്ന് യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു
യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
മുൻവൈരാഗ്യത്തെത്തുടർന്ന് യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുപ്പത്തടം കരോത്തുകുന്ന് സ്വദേശി അഭിജിത്ത് കിഷോർ (29), മുപ്പത്തടം വടശേരി തണ്ടരിക്കൽ വീട്ടിൽ അമൽ ജോണി (29) എന്നിവരെയാണ് ബിനാനിപുരം പോലീസ് പിടികൂടിയത്.
ഡിസംബർ 25-ന് പുലർച്ചെ 12.10-ഓടെയാണ് സംഭവം നടന്നത്. പ്രതികൾക്ക് യുവാവിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ മൊബൈൽ ഫോണിലൂടെ യുവാവിനെ വിളിച്ചുവരുത്തുകയും മാരകമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അറസ്റ്റിലായ അഭിജിത്ത് കിഷോർ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ബിനാനിപുരം ഇൻസ്പെക്ടർ വി.ആർ. സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
