എമർജ് ക്രിക്കറ്റ് ലീഗ് 2025 റോയൽസ് കോതമംഗലത്തിന് കിരീടം
മൂവാറ്റുപുഴയിൽ എമർജ് ക്രിക്കറ്റ് ലീഗ് 2025 റോയൽസ് കോതമംഗലത്തിന് കിരീടം 'ബിസിനസ് മീറ്റ്സ് സ്പോർട്സ്മാൻഷിപ്പ്' എന്ന സന്ദേശം ഉയർത്തി
മൂവാറ്റുപുഴയിൽ എമർജ് ക്രിക്കറ്റ് ലീഗ് 2025 റോയൽസ് കോതമംഗലത്തിന് കിരീടം!
മൂവാറ്റുപുഴ: 'ബിസിനസ് മീറ്റ്സ് സ്പോർട്സ്മാൻഷിപ്പ്' എന്ന സന്ദേശം ഉയർത്തിക്കൊണ്ട് എമർജ് ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എമർജ് ക്രിക്കറ്റ് ലീഗ് 2025 വരിക്കോലിയിലെ സമ സ്പോർട്സ് ഹബ്ബിൽ സമാപിച്ചു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ റോയൽസ് കോതമംഗലം ടീം ചാമ്പ്യന്മാരായി. ഫെനിക്സ് മൂവാറ്റുപുഴ ടീം റണ്ണർ-അപ്പ് സ്ഥാനം കരസ്ഥമാക്കി.
എമർജ് ബിസിനസ് ഫോറം സിഇഒ ബിമൽ പ്രകാശ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഫോറം അംഗങ്ങൾക്കായി സൗഹൃദപരവും എന്നാൽ ആവേശഭരിതവുമായ ഒരു കായികോത്സവം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
റോയൽസ് കോതമംഗലം, ഫെനിക്സ് മൂവാറ്റുപുഴ, ഫാൽക്കൺസ് പെരുമ്പാവൂർ, ഈഗിൾസ് തൊടുപുഴ, സ്പാർട്ടൻസ് കൊച്ചി എന്നീ അഞ്ച് ടീമുകളാണ് കിരീടത്തിനായി പോരാടിയത്. എല്ലാ മത്സരങ്ങളും കടുത്ത ആവേശം നിറഞ്ഞതായിരുന്നു. മികച്ച ടീം പ്രകടനത്തിലൂടെയാണ് റോയൽസ് കോതമംഗലം കിരീടം സ്വന്തമാക്കിയത്. തോമസ് ബെന്നി, റെജീഫ് ഹസൻ എന്നിവർ വ്യക്തിഗത പുരസ്‌കാരങ്ങൾ നേടി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
