സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ‘വെറി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ സുനിൽ കുമാർ നിർമ്മിച്ച് ഷാൻ തൻഹ സംവിധാനം ചെയ്യുന്ന വെറി
സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ‘വെറി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി; ചിത്രം മാർച്ച് 6-ന് തീയേറ്ററുകളിലേക്ക്
തിരുവനന്തപുരം: ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ സുനിൽ കുമാർ നിർമ്മിച്ച് ഷാൻ തൻഹ സംവിധാനം ചെയ്യുന്ന ‘വെറി’ (The Vengeance) എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളും പ്രതികാരത്തിന്റെ ആഴവും പ്രമേയമാക്കുന്ന ചിത്രം മാർച്ച് ആറിന് മൂവീ മാർക്ക് പ്രദർശനത്തിനെത്തിക്കും.
ജോമോൻ ജോഷി, ബിബിൻ നായർ, ടീന ജോസ്, അഞ്ജന, എസ്. സുനിൽ കുമാർ, ശ്രീരാജ് കാപ്പാടൻ, കിരൺ സരിഗ, സജിൻ ലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ശംസീർ ഖാൻ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നു.
അണിയറ പ്രവർത്തകർ:
ഛായാഗ്രഹണം: സജീം പൂവച്ചൽ
സംഗീതം: അലി രാഷ്ട്ര, റിജോഷ്
എഡിറ്റർ: ബാബുരാജ്
പശ്ചാത്തല സംഗീതം: അലി രാഷ്ട്ര
സൗണ്ട് ഡിസൈൻ: ഷാബു ചെറുവല്ലൂർ
കല: അരുൺ ചിത്തര
മേക്കപ്പ്: രാജേഷ് വെള്ളനാട്, അമൽ എറ്റേണൽ
കോസ്റ്റ്യൂംസ്: വിഷ്ണു ആറ്റുകാൽ
പി.ആർ.ഒ: എ.എസ്. ദിനേശ്
അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ കടന്നുപോകുന്ന ഒരു സസ്പെൻസ് ത്രില്ലറായിരിക്കും ‘വെറി’ എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

