അന്ധന്റെ ലോകം
സഹസ് ബാല ആദ്യമായി സംവിധാനം ചെയ്യുന്ന അന്ധന്റെ ലോകം ചിത്രീകരണം പൂർത്തിയായി
സഹസ് ബാല ആദ്യമായി സംവിധാനം ചെയ്യുന്ന 'അന്ധന്റെ ലോകം' ചിത്രീകരണം പൂർത്തിയായി
കൊച്ചി: പ്രശസ്ത കലാസംവിധായകൻ സഹസ് ബാല ആദ്യമായി സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്ന 'അന്ധന്റെ ലോകം' എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. സഹസ് ബാല ഒരുക്കുന്ന നാല് ആന്തോളജി ചിത്രങ്ങളിലെ ആദ്യ സിനിമയാണിത്. ഇരുപത് വർഷത്തിലേറെയായി മലയാള സിനിമയിലെ മികച്ച ചിത്രങ്ങൾക്ക് കലാസംവിധാനം നിർവ്വഹിച്ചിട്ടുള്ള അദ്ദേഹം ദേശീയ-സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയനാണ്.
ഒരു പെൺകുട്ടിയും പിതാവും തമ്മിലുള്ള തീവ്രമായ വൈകാരിക ബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ജീവിത വിജയത്തിന്റെ അടിസ്ഥാനം പണമല്ല, മറിച്ച് മൂല്യബോധമാണെന്ന സന്ദേശമാണ് ചിത്രം മുന്നോട്ട് വെക്കുന്നത്. മുപ്പതോളം പ്രമുഖ താരങ്ങൾ അണിനിരക്കുന്ന നാല് ചിത്രങ്ങളാണ് സഹസ് ബാല അണിയറയിൽ ഒരുക്കുന്നത്.
ദേവനന്ദ ജിബിൻ, പ്രശാന്ത് മുരളി, അനിയപ്പൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ശ്രീജേഷ് ശ്രീവത്സം, അശ്വതി പട്ടാമ്പി, പ്രബിൻ ബാലൻ, ലളിത കിഷോർ തുടങ്ങിയവർ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഫുൾമാർക്ക് സിനിമ, വി.എസ്. മീഡിയ എന്നിവയുടെ ബാനറിൽ ജെഷീദ ഷാജി, ജീത്മ ആരംകുനിയിൽ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
അണിയറ പ്രവർത്തകർ:
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: സഹസ് ബാല
ക്യാമറ: രവിചന്ദ്രൻ
എഡിറ്റർ: രതിൻ രാധാകൃഷ്ണൻ
പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര
കല: അജയൻ കൊല്ലം
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂർ
പി.ആർ.ഒ: പി.ആർ. സുമേരൻ

