വേമ്പനാട് കായലിൽ അശാസ്ത്രീയ മണൽ ഖനനം തീരദേശവാസികൾ പ്രതിഷേധത്തിൽ

വേമ്പനാട് കായലിൽ നിയമങ്ങൾ ലംഘിച്ചുള്ള അശാസ്ത്രീയ മണൽ ഖനനം പരിസ്ഥിതിക്കും തീരദേശവാസികൾക്കും ഭീഷണിയാകുന്നു. പള്ളിപ്പുറം തവണക്കടവ് ഭാഗത്തെ പ്രതിഷേധം ശക്തം.

വേമ്പനാട് കായലിൽ അശാസ്ത്രീയ മണൽ ഖനനം തീരദേശവാസികൾ പ്രതിഷേധത്തിൽ
വേമ്പനാട് കായലിൽ അശാസ്ത്രീയ മണൽ ഖനനം
വേമ്പനാട് കായലിൽ അശാസ്ത്രീയ മണൽ ഖനനം തീരദേശവാസികൾ പ്രതിഷേധത്തിൽ
വേമ്പനാട് കായലിൽ അശാസ്ത്രീയ മണൽ ഖനനം തീരദേശവാസികൾ പ്രതിഷേധത്തിൽ
വേമ്പനാട് കായലിൽ അശാസ്ത്രീയ മണൽ ഖനനം തീരദേശവാസികൾ പ്രതിഷേധത്തിൽ

​വേമ്പനാട് കായലിൽ 'മണൽക്കൊള്ള': അശാസ്ത്രീയ ഖനനം പരിസ്ഥിതി നാശത്തിന് വഴിയൊരുക്കുന്നു; പ്രതിഷേധവുമായി തീരദേശവാസികൾ

​ആലപ്പുഴ: കേരളത്തിന്റെ ജീവനാഡിയായ വേമ്പനാട് കായലിനെ കാർന്നുതിന്നുന്ന അശാസ്ത്രീയ മണൽ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെ എന്ന പേരിൽ ചേർത്തല പള്ളിപ്പുറം തവണക്കടവ് ഭാഗത്ത് നടന്നു വരുന്ന ഖനനം കായലിന്റെ ആവാസവ്യവസ്ഥയെയും തീരദേശവാസികളുടെ ജീവിതത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.

​നിയമങ്ങൾ കാറ്റിൽപ്പറത്തി ഡ്രജിംഗ്

​യാതൊരുവിധ ശാസ്ത്രീയ പഠനങ്ങളോ പരിസ്ഥിതി ആഘാത പഠനങ്ങളോ നടത്താതെയാണ് ഖനനം തുടരുന്നത്. കായലിലെ ജീവജാലങ്ങൾ, മത്സ്യസമ്പത്ത്, കക്ക പ്രജനനം എന്നിവയെ ഖനനം പ്രതികൂലമായി ബാധിക്കുന്നു. 500 മീറ്റർ ചുറ്റളവിൽ മൂന്നാമത്തെ ഡ്രജറും എത്തിയതോടെ കായൽത്തീരം വലിയ അപകടഭീഷണിയിലാണ്. പാതാളസമാനമായ കുഴികളാണ് കായലിന്റെ അടിത്തട്ടിൽ രൂപപ്പെട്ടിരിക്കുന്നത്.

​ഭീഷണിയിലായ മാട്ടേൽ തുരുത്തും പൈതൃക സ്മാരകങ്ങളും

​ചരിത്രപ്രസിദ്ധമായ മാട്ടേൽ പള്ളിയും നൂറ്റാണ്ടുകളുടെ പഴക്കമുള്ള മാട്ടേൽ തുരുത്തും തകർച്ചയുടെ വക്കിലാണ്. തുരുത്തിൽ നിന്നും വെറും 50 മീറ്റർ അകലെയാണ് ഭീമൻ ഡ്രജറുകൾ ഉപയോഗിച്ച് മണൽ വാരുന്നത്. ഇത് തുടർന്നാൽ സമീപത്തെ വീടുകളും പള്ളിയും കായലിൽ പതിക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ.

​കുഫോസ് (KUFOS) നടത്തിയ പഠനപ്രകാരം വേമ്പനാട് കായലിന്റെ ജലസംഭരണശേഷി കഴിഞ്ഞ 120 വർഷത്തിനിടെ 85 ശതമാനത്തോളം കുറഞ്ഞു. അടിത്തട്ടിൽ 3000 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യവും അപകടകരമായ കീടനാശിനികളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഈ പ്രതിസന്ധികൾക്കിടയിലാണ് ഖനനം എന്ന പേരിൽ നടക്കുന്ന 'മണൽക്കൊള്ള' കായലിന്റെ അന്ത്യം കുറിക്കുന്നത്.

​രാത്രികാലങ്ങളിൽ ഇരുന്നൂറിലധികം ടോറസ് ലോറികളാണ് ഈ തീരദേശ റോഡുകളിലൂടെ മണലുമായി പായുന്നത്. ഭാരമേറിയ വാഹനങ്ങൾ ഓടുന്നത് മൂലം റോഡുകൾ തകരുകയും വീടുകൾക്ക് വിള്ളൽ വീഴുകയും ചെയ്യുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ പൊട്ടി കുടിവെള്ള വിതരണവും തടസ്സപ്പെട്ടു.

​കായലിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 'തീര സംരക്ഷണ സമിതി'യുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുകയാണ്. അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വലിയൊരു പ്രകൃതിദുരന്തത്തിനാകും കേരളം സാക്ഷ്യം വഹിക്കേണ്ടി വരിക.