തൃപ്പൂണിത്തുറയിൽ അഞ്ജലി നായരുടെ സ്ഥാനാർഥിത്വം ബിജെപിയിൽ അതൃപ്തി, ആവേശം ചോർന്നതായി പ്രവർത്തകർ

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം ട്വന്റി 20ക്ക് വിട്ടുനൽകിയ എൻഡിഎ തീരുമാനത്തിൽ ബിജെപി പ്രവർത്തകർക്കിടയിൽ പ്രതിഷേധം. സിനിമാ താരം അഞ്ജലി നായരുടെ സ്ഥാനാർഥിത്വത്തെച്ചൊല്ലി സോഷ്യൽ മീഡിയയിലും വിമർശനം.

തൃപ്പൂണിത്തുറയിൽ അഞ്ജലി നായരുടെ സ്ഥാനാർഥിത്വം ബിജെപിയിൽ അതൃപ്തി, ആവേശം ചോർന്നതായി പ്രവർത്തകർ
തൃപ്പൂണിത്തുറയിൽ അഞ്ജലി നായരുടെ സ്ഥാനാർഥിത്വം; ബിജെപിയിൽ അതൃപ്തി, ആവേശം ചോർന്നതായി പ്രവർത്തകർ.

തൃപ്പൂണിത്തുറയിൽ 'ട്വന്റി 20' സ്ഥാനാർഥിത്വം: ബിജെപി പ്രവർത്തകർക്കിടയിൽ അതൃപ്തി പുകയുന്നു

​കൊച്ചി: എൻഡിഎ സഖ്യത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ സീറ്റ് ട്വന്റി 20ക്ക് വിട്ടുനൽകിയതിലും സ്ഥാനാർഥി നിർണയത്തിലും ബിജെപി പ്രാദേശിക നേതൃത്വത്തിനും പ്രവർത്തകർക്കും ഇടയിൽ ശക്തമായ അതൃപ്തി. പാർട്ടിക്ക് ഏറെ സ്വാധീനമുള്ള 'എ ക്ലാസ്' മണ്ഡലത്തിൽ സിനിമ താരം അഞ്ജലി നായരെ സ്ഥാനാർഥിയാക്കിയതോടെ ജയസാധ്യത മങ്ങിയെന്നാണ് ഒരുവിഭാഗം പ്രവർത്തകരുടെ പരാതി.

​മുൻസിപ്പാലിറ്റി ഭരണം പിടിച്ചെടുത്തതോടെ മണ്ഡലത്തിൽ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമായിരുന്നു എന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ട്വന്റി 20 കൺവീനർ സാബു എം. ജേക്കബ് മത്സരിക്കുകയാണെങ്കിൽ മാത്രം സീറ്റ് വിട്ടുനൽകാം എന്നായിരുന്നു ആദ്യ ധാരണ. എന്നാൽ അദ്ദേഹം പിന്മാറിയിട്ടും സീറ്റ് ട്വന്റി 20ക്ക് തന്നെ നൽകിയത് അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. റിയാലിറ്റി ഷോ താരം അഖിൽ മാരാറെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാൻ ട്വന്റി 20 ശ്രമിച്ചെങ്കിലും ബിജെപി എതിർത്തതോടെ അദ്ദേഹത്തിന് തൃക്കാക്കരയിൽ സീറ്റ് നൽകുകയായിരുന്നു.

​സിറ്റിങ് എംഎൽഎ കെ. ബാബു മത്സരരംഗത്തില്ലാത്ത സാഹചര്യം മുതലെടുക്കാൻ ബിജെപിക്ക് സാധിച്ചില്ലെന്ന വിമർശനം സോഷ്യൽ മീഡിയയിലും ശക്തമാണ്. അതേസമയം, അഞ്ജലി നായർ എൻഡിഎയുടെ പൊതുസമ്മതയായ സ്ഥാനാർഥിയാണെന്നാണ് നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം. അഞ്ജലി നായരെ കൂടാതെ വീണ നായർ, ലക്ഷ്മി പ്രിയ തുടങ്ങിയ സിനിമാ താരങ്ങളെയും ട്വന്റി 20 സ്ഥാനാർഥികളാക്കിയിട്ടുണ്ട്. പ്രൊഫഷണൽ ഏജൻസികളുടെ സഹായത്തോടെയാണ് ഈ സ്ഥാനാർഥി നിർണയം നടന്നതെന്നാണ് വിവരം