ആരോഗ്യസംരക്ഷണം

ആരോഗ്യസംരക്ഷണം പുതുവർഷ പ്രതിജ്ഞയാകണം ജില്ലാ കളക്ടർ ജി പ്രിയങ്ക

ആരോഗ്യസംരക്ഷണം
ആരോഗ്യസംരക്ഷണം പുതുവർഷ പ്രതിജ്ഞയാകണം ജില്ലാ കളക്ടർ ജി. പ്രിയങ്ക

ആരോഗ്യസംരക്ഷണം പുതുവർഷ പ്രതിജ്ഞയാകണം: ജില്ലാ കളക്ടർ ജി. പ്രിയങ്ക

​കൊച്ചി: പുതുവർഷത്തിൽ ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകണമെന്നും ആരോഗ്യ സംരക്ഷണത്തെ ഒരു പ്രതിജ്ഞയായി ഏറ്റെടുക്കണമെന്നും എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക. ആരോഗ്യവകുപ്പിന്റെ വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ലഹരിമുക്തമായ ജീവിതം, പോഷകാഹാരം, കൃത്യമായ ഉറക്കം, വ്യായാമം എന്നിവയിലൂടെ മികച്ച ജീവിതശൈലി കെട്ടിപ്പടുക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് കളക്ടർ ഓർമ്മിപ്പിച്ചു.

​ജില്ലയിൽ നടപ്പിലാക്കുന്ന പ്രധാന ആരോഗ്യ പദ്ധതികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു:

​ദേശീയ വിരവിമുക്ത ദിനം: ജനുവരി 6-ന് സ്കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് 1 മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്ക് വിരവിമുക്ത ഗുളികകൾ വിതരണം ചെയ്യും. അന്ന് ഗുളിക ലഭിക്കാത്തവർക്ക് ജനുവരി 12-ന് മരുന്ന് ലഭ്യമാക്കും.

​അശ്വമേധം 7.0: കുഷ്ഠരോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ജനുവരി 7 മുതൽ 20 വരെ ജില്ലയിൽ വിപുലമായ ഭവന സന്ദർശനം നടത്തും. പരിശീലനം ലഭിച്ച 4830 സന്നദ്ധ പ്രവർത്തകർ വീടുകളിലെത്തി ബോധവൽക്കരണം നടത്തും.

​ആരോഗ്യം ആനന്ദം (Vibe 4 Wellness): ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള ഈ സർക്കാർ പദ്ധതി ജില്ലയിൽ കൂടുതൽ സജീവമാക്കാൻ തീരുമാനിച്ചു.

​കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എൽ ഷീജ, അഡീഷണൽ ഡി.എം.ഒ ഡോ. കെ.ആർ വിദ്യ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. പ്രസ്‌ലിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.