വട്ടവടയിൽ അനധികൃത കുന്നിടിക്കൽ വ്യാപകം കോവിലൂർ ടൗൺ അപകടഭീഷണിയിൽ

വട്ടവട കോവിലൂരിൽ ഉദ്യോഗസ്ഥരുടെ അഭാവം മുതലെടുത്ത് റിസോർട്ട് നിർമ്മാണത്തിനായി കുന്നിടിക്കുന്നു. നൂറുകണക്കിന് കുടുംബങ്ങളും ടൗണും അപകടഭീഷണിയിൽ.

വട്ടവടയിൽ അനധികൃത കുന്നിടിക്കൽ വ്യാപകം കോവിലൂർ ടൗൺ അപകടഭീഷണിയിൽ
വട്ടവട കോവിലൂരിൽ ഉദ്യോഗസ്ഥരുടെ അഭാവം മുതലെടുത്ത് റിസോർട്ട് നിർമ്മാണത്തിനായി കുന്നിടിക്കുന്നു. നൂറുകണക്കിന് കുടുംബങ്ങളും ടൗണും അപകടഭീഷണിയിൽ.

​തിരഞ്ഞെടുപ്പ് മറവിൽ വട്ടവടയിൽ വ്യാപക കുന്നിടിിക്കൽ; കോവിലൂർ ടൗൺ ഭീതിയിൽ

​വട്ടവട: തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട് റവന്യൂ-പഞ്ചായത്ത് ഉദ്യോഗസ്ഥർ മാറിയതോടെ വട്ടവട മേഖലയിൽ അനധികൃത നിർമ്മാണങ്ങൾ വ്യാപകമാകുന്നു. കോവിലൂർ ടൗണിന് മുകളിൽ ചെങ്കുത്തായ വലിയ കുന്നിടിച്ചാണ് നിയമവിരുദ്ധമായ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. വൻകിട റിസോർട്ട് ലോബികളാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

​കോവിലൂർ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള വലിയ കുന്നാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി യന്ത്രസഹായത്തോടെ ഇടിച്ചുനിരത്തുന്നത്. യാതൊരുവിധ റവന്യൂ അനുമതിയും ഇല്ലാതെയാണ് ഈ പ്രവൃത്തികൾ. മലയുടെ താഴ്‌വാരത്തായി ഇരുനൂറിലധികം കുടുംബങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കുന്നിടിക്കൽ തുടരുന്നത് വരാനിരിക്കുന്ന മഴക്കാലത്ത് വലിയ രീതിയിലുള്ള ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുമെന്ന് പ്രദേശവാസികൾ ഭയപ്പെടുന്നു.

​ഉദ്യോഗസ്ഥരുടെ അഭാവം മുതലെടുത്താണ് ലോബികൾ നിർമ്മാണവുമായി മുന്നോട്ട് പോകുന്നത്. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വലിയ അപകടഭീഷണിയാണ് പ്രദേശം നേരിടുന്നത്. അടിയന്തരമായി ജില്ലാ ഭരണകൂടം ഇടപെട്ട് അനധികൃത നിർമ്മാണങ്ങൾ തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.