ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം പ്രതി പിടിയിൽ

ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം പ്രതി പിടിയിൽ പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു

ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം പ്രതി പിടിയിൽ
ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം പ്രതി പിടിയിൽ

ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ

​മൂവാറ്റുപുഴ: പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ മുടവൂർ തവളകവല ഭാഗത്ത് തോളൻകരയിൽ (കാപ്പിൽ പുത്തൻപുരയിൽ) സജീവ് (56) ആണ് പിടിയിലായത്.

​ഇന്ന് രാവിലെ മുടവൂരിലെ വീട്ടിലെത്തിയ സജീവ് ഭാര്യയെ വാക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മകൾക്കും ആക്രമണത്തിൽ പരിക്കേറ്റു. സംഭവം നടന്ന ഉടൻ തന്നെ അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു.

​മൂവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ എം.വി. ദിലീപ് കുമാർ, പി.സി. ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിബിൽ മോഹൻ, ഹാരിസ് എച്ച്, സന്ദീപ് ബാബു, കെ.പി. നിസാർ, സന്ദീപ് പ്രഭാകർ, കെ.ടി. നിജാസ്, വിനോയ് കക്കാട്ടുകുടി, ശ്രീജു രാജൻ, എസ്.എം. ബഷീറ എന്നിവരുണ്ടായിരുന്നു.