ലഹരി മാഫിയക്കെതിരെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി കേരള സർക്കാർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരളത്തിലെ മയക്കുമരുന്ന് ശൃംഖല തകർക്കാൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ തൂഫാൻ ലഹരി പ്രതിരോധ കർമ്മപദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിച്ചു.

ലഹരി മാഫിയക്കെതിരെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി കേരള സർക്കാർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ
ലഹരി മാഫിയയെ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ'; സംസ്ഥാനവ്യാപക കർമ്മപദ്ധതിക്ക് തുടക്കമിട്ട് സർക്കാർ
ലഹരി മാഫിയക്കെതിരെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി കേരള സർക്കാർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഓപ്പറേഷൻ തൂഫാൻ': ലഹരി മാഫിയക്കെതിരെ സംസ്ഥാനവ്യാപക പോരാട്ടവുമായി സർക്കാർ

തിരുവനന്തപുരം: കേരളത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പുതിയ ലഹരി പ്രതിരോധ കർമ്മപദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ' തുടക്കമായി. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ലഹരി മാഫിയയെ കേരള മണ്ണിൽ നിന്ന് തുടച്ചുനീക്കാൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

​നാടിന്റെ ഭാവി പുരോഗതിക്ക് കരുത്താകേണ്ട യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ആവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ രാജ്യത്തിന് തന്നെ മാതൃകയായ കേരളം ഇത്തരം ലഹരി വ്യാപനത്തിന്റെ വെല്ലുവിളി നേരിടുന്നത് അതീവ ദൗർഭാഗ്യകരമാണ്. ലഹരിയുടെ ഉപയോഗം മൂലം കുറ്റകൃത്യങ്ങളുടെ ക്രൂരത വർധിക്കുന്നതായും കുടുംബബന്ധങ്ങൾ തകരുന്നതായും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ശക്തമായ നിയമനടപടികളും വ്യാപകമായ ബോധവത്കരണവും സമന്വയിപ്പിച്ചാണ് 'ഓപ്പറേഷൻ തൂഫാൻ' നടപ്പാക്കുന്നത്. പോലീസിനും എക്‌സൈസിനും ഈ പോരാട്ടത്തിൽ സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

​മയക്കുമരുന്ന് ഇടപാടുകാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത 'നോ എക്‌സ്‌ക്യൂസസ്' (No Excuses) നിലപാടായിരിക്കും പോലീസ് സ്വീകരിക്കുകയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. എക്‌സൈസ്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഐ.ജി (ഇന്റലിജൻസ്) പുട്ട വിമലാദിത്യയെ പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫീസറായി നിയമിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെല്ലും ക്രൈംബ്രാഞ്ചും ജില്ലാതലങ്ങളിൽ ശക്തമായി രംഗത്തിറങ്ങും.

​ഡാർക്ക് വെബ് വഴിയുള്ള മയക്കുമരുന്ന് ഇടപാടുകൾ കണ്ടെത്താൻ സൈബർ സെല്ലിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഡി.ജെ പാർട്ടികൾ എന്നിവ കേന്ദ്രീകരിച്ചുള്ള ലഹരി വിതരണവും അന്തർസംസ്ഥാന ബന്ധങ്ങളും കർശനമായി തടയും. ലഹരി മാഫിയയെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും, വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.

​ചടങ്ങിൽ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ലോഗോ പ്രകാശനവും ബോധവൽക്കരണ അനിമേഷൻ ചിത്രത്തിന്റെ പ്രകാശനവും നടന്നു. മന്ത്രിമാരായ എൻ. ഷംസുദീൻ, എം. ലിജു, സി.പി. ജോൺ, ശശി തരൂർ എം.പി, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.