വിശ്വകർമ്മ സമൂഹം എൻ.ഡി.എയ്ക്കൊപ്പം സ്ഥാനാർത്ഥികൾക്കായി ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി രംഗത്ത്
കേരളത്തിലെ വിശ്വകർമ്മ സമൂഹം ഇത്തവണ എൻ.ഡി.എയെ പിന്തുണയ്ക്കും. ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് കുമ്മനം രാജശേഖരനുമായി കൂടിക്കാഴ്ച നടത്തി.
വിശ്വകർമ്മ സമൂഹം എൻ.ഡി.എയ്ക്കൊപ്പം; സ്ഥാനാർത്ഥികൾക്കായി ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി രംഗത്ത്
പത്തനംതിട്ട: കേരളത്തിലെ വിശ്വകർമ്മ സമൂഹത്തിന്റെ പിന്തുണ ഇത്തവണ എൻ.ഡി.എ സ്ഥാനാർത്ഥികൾക്കെന്ന് വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് വിശ്വകർമ്മ നവോത്ഥാൻ ഫൗണ്ടേഷൻ ഏറ്റെടുക്കുന്ന കൊട്ടാരത്തിൽ വെച്ച് ആറന്മുളയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
സനാതന ധർമ്മ സംരക്ഷകരായ ബി.ജെ.പിക്കായിരിക്കും വിശ്വകർമ്മ സമൂഹത്തിന്റെ വോട്ടുകളെന്ന് സ്വാമിജി വ്യക്തമാക്കി. ഇടത്-വലത് മുന്നണികൾ വിശ്വകർമ്മ സമൂഹത്തെ അവഗണിച്ചപ്പോൾ, ബി.ജെ.പി മൂന്ന് സ്ഥാനാർത്ഥിത്വങ്ങൾ നൽകി സമുദായത്തെ പരിഗണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് എല്ലാ വിശ്വകർമ്മ സംഘടനകൾക്കും ഔദ്യോഗികമായി കത്തുകൾ നൽകിയിട്ടുണ്ട്.
ആറന്മുളയ്ക്ക് പുറമെ പുതുപ്പള്ളി, തിരുവഞ്ചൂർ മണ്ഡലങ്ങളിലും എൻ.ഡി.എ സ്ഥാനാർത്ഥികൾക്കായി സ്വാമിജി പര്യടനം നടത്തി. വിശ്വബ്രാഹ്മണ സമൂഹം സെക്രട്ടറി മുരുകൻ, മുരളീധരൻ, പീഠം ജനറൽ സെക്രട്ടറി ആചാര്യ ഹരി ടി.കെ വയനാട്, സംസ്ഥാന സന്യാസി സഭ കൺവീനർ സ്വാമി രാമപ്രസാദാനന്ദ സരസ്വതി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കേരളത്തിലെ 45 ലക്ഷത്തോളം വരുന്ന വിശ്വകർമ്മ സമൂഹത്തിന്റെ പിന്തുണ വിജയത്തിൽ നിർണ്ണായകമാകുമെന്നാണ് എൻ.ഡി.എ വിലയിരുത്തുന്നത്

