സൈജു കുറുപ്പിന്റെ മിസ്റ്ററി ത്രില്ലർ ‘സാക്ഷികൾ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
പ്രശസ്ത എഴുത്തുകാരൻ പി.എസ്. അർജുൻ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സാക്ഷികൾ എന്ന മിസ്റ്ററി ഡ്രാമ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൈജു കുറുപ്പാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
സൈജു കുറുപ്പിന്റെ മിസ്റ്ററി ത്രില്ലർ ‘സാക്ഷികൾ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
കൊച്ചി: സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത എഴുത്തുകാരനായ പി.എസ്. അർജുൻ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "സാക്ഷികൾ" എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഒരു മിസ്റ്ററി ഡ്രാമ ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് ചിത്രം.
അഭിമന്യു എസ്. തിലകൻ, നിഷാന്ത് സാഗർ, നിരഞ്ജ് മണിയൻപിള്ള, അഭിറാം രാധാകൃഷ്ണൻ, ഗോകുലൻ, രഘുനാഥ് പലേരി, ഹരിത് വിജയകൃഷ്ണൻ, ശീതൾ ജോസഫ്, ദേവനന്ദ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രായര പിക്ചേഴ്സിന്റെ ബാനറിൽ പുനീത് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
തന്റെ ജീവിതയാത്രയ്ക്കിടയിൽ ഉണ്ടായ യാഥാർത്ഥ്യ സംഭവങ്ങളിൽ നിന്നും കണ്ടുമുട്ടിയ മനുഷ്യരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് "സാക്ഷികൾ" എന്ന സിനിമ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ പി.എസ്. അർജുൻ വ്യക്തമാക്കി. സിനിമയുടെ അണിയറപ്രവർത്തകരും പോസ്റ്ററിനൊപ്പം ശ്രദ്ധ നേടുന്നുണ്ട്.
ആനന്ദ് മീനാക്ഷി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എബി സാമുവലാണ്. എഡിറ്റർ: രത്തിൻ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്, കല: അജയ് മങ്ങാട്, മേക്കപ്പ്: സുധി സുരേന്ദ്രൻ, സ്റ്റിൽസ്: ജെഫിൻ ബിജോയ്. അനീഷ് ജോർജ്ജ് ചീഫ് അസോസിയേറ്റ് ഡയറക്ടറായും, രാകേഷ് കൃഷ്ണൻ ജി, ജിഷ്ണു ലക്ഷ്മൺ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരായും പ്രവർത്തിക്കുന്നു. വൈറ്റ് പേപ്പർ, പ്ലൂമേറിയ മൂവീസ് എന്നിവരാണ് മാർക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത്.