കുടുംബശ്രീ അമൃതം കർക്കിടകം ആരോഗ്യ ഭക്ഷ്യമേള തുടങ്ങി
കണ്ണൂർ കളക്ട്രേറ്റ് ആംഫി തീയറ്റർ പരിസരത്ത് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ അമൃതം കർക്കിടകം ആരോഗ്യ ഭക്ഷ്യമേള ആരംഭിച്ചു. ജില്ലാ കളക്ടർ പി. വിഷ്ണു രാജ് ഉദ്ഘാടനം ചെയ്ത മേള ആഗസ്റ്റ് നാല് വരെ നീണ്ടുനിൽക്കും.
കുടുംബശ്രീ 'അമൃതം കർക്കിടകം' ആരോഗ്യ ഭക്ഷ്യമേള തുടങ്ങി
കണ്ണൂര്‍ :കുടുംബശ്രീ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ കളക്ട്രേറ്റ് ആംഫി തീയറ്റർ പരിസരത്ത്
'അമൃതം കർക്കിടകം' ആരോഗ്യ മേള തുടങ്ങി. ജില്ലാ കളക്ടർ പി. വിഷ്ണു രാജ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് കളക്ടർ എസ് സ്വാതി, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ എം വി ജയൻ, അസിസ്റ്റൻ്റ് കോർഡിനേറ്റർ കെ രാഹുൽ തുടങ്ങിയവർ സംസാരിച്ചു.
പരമ്പരാഗത ആരോഗ്യ ഭക്ഷ്യമേള ആഗസ്‌റ്റ് 4 വരെ കലക്ടറേറ്റ് പരിസരത്ത് നടക്കും. ആരോഗ്യപരമായ കർക്കിടക വിഭവങ്ങളും നാട്ടിൻപുറങ്ങളിലെ പാരമ്പര്യ ഉൽപ്പന്നങ്ങളും പ്രദർശനവും വിൽപ്പനയും നടക്കും.
കർക്കിടക മാസത്തിൻ്റെ ആരോഗ്യ പ്രാധാന്യം മുൻനിർത്തി വിവിധ കുടുംബശ്രീ സംരംഭക യൂണിറ്റുകൾ തയ്യാറാക്കുന്ന കഞ്ഞി, ഔഷധച്ചമ്മന്തികൾ, ആയുർവേദ ഉൽപ്പന്നങ്ങൾ, നാട്ടുവൈദ്യ വിഭവങ്ങൾ എന്നിവ മേളയുടെ ആകർഷണങ്ങളാണ്. ആരോഗ്യദായകമായ ഭക്ഷണ ശീലങ്ങൾ വളർത്തുന്നതോടൊപ്പം കുടുംബശ്രീ ഭക്ഷ്യ യൂണിറ്റുകളുടെ ശാക്തീകരണവുമാണ് മേള ലക്ഷ്യമിടുന്നത്.